കെ ആർ ഗൗരിയമ്മയുടെ സത്യപ്രതിജ്ഞ ചരിത്രം തിരുത്തിയ ദിനം

0
89

കേരള രാഷ്ട്രീയത്തിലെ ഇതിഹാസതുല്യമായ ജീവിതമായിരുന്നു കെ ആർ ഗൗരിയമ്മയുടേത്. സമരപോരാട്ടങ്ങളുടെ മുന്നണിയിൽ പടഹം നയിച്ച് കേരളത്തിന്റെ ആദ്യത്തെ ജനാധിപത്യ സർക്കാരിന്റെ, ലോകത്തിൽ ബാലറ്റിലൂടെ അധികാരത്തിലെത്തിയ ആദ്യ കമ്മ്യുണിസ്റ്റ് മന്ത്രിസഭയിലെ അംഗമായി ജയിച്ചു കയറിയ കെ ആർ ഗൗരിയമ്മ.

സ്വതന്ത്ര കേരളത്തിന് ഇടതുപക്ഷ രാഷ്ട്രീയം കാണിച്ചുകൊടുത്ത ആദ്യ മാതൃകയായിരുന്നു കെ ആർ ഗൗരിയമ്മയുടെ മന്ത്രി പദവി. ചരിത്രത്തിൽ ഇടം പിടിച്ച ആധുനിക കേരളത്തിന്റെ തറക്കല്ലിട്ടു ഭൂപരിഷ്കരണ, കർഷക ബില്ലുകൾക്ക് നേതൃത്വം നൽകി നടപ്പിലാക്കി മന്ത്രി പദവി അന്വർത്ഥമാക്കി കെ ആർ ഗൗരിയമ്മ.

നൂറു വർഷങ്ങൾകൊണ്ട് തലമുറകളിലൂടെ ആ പോരാട്ടവീര്യം പകരുകയും ചെയ്തു.നൂറ്റിരണ്ടാം വയസ്സിൽ ഗൗരിയമ്മ വിട പറയുമ്പോൾ കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക സ്ത്രീ പുരോഗതിയുടെ നൂറ്റാണ്ടാണ് ചരിത്രമാകുന്നത്.