ജക്കാർത്തയിൽ നിന്നും രണ്ട് ഓക്സിജൻ കണ്ടെയ്നറുകൾ എത്തിച്ച്‌ ഇന്ത്യൻ വ്യോമസേന

0
32

കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ആരോഗ്യ മേഖലക്ക് കൈത്താങ്ങാകാൻ ഇന്ത്യോനേഷ്യയിലെ ജക്കാർത്തയിൽ നിന്നും രണ്ട് ഓക്സിജൻ കണ്ടെയ്നറുകൾ എത്തിച്ച്‌ ഇന്ത്യൻ വ്യോമസേനയുടെ IL-76 വിമാനം.

സിംഗപ്പൂരിൽ നിന്ന് മൂന്ന് ഓക്‌സിജൻ കണ്ടെയ്‌നറുകൾ കൂടി എത്തിക്കുന്നുണ്ടെന്ന് വ്യോമസേന അറിയിച്ചു.അതേസമയം, രാജ്യത്തിനകത്ത് 14 ഓക്‌സിജൻ ടാങ്കറുകൾ വിവിധ സ്ഥലങ്ങളിലേക്ക് എത്തിച്ചിട്ടുണ്ടെന്നും ഇനിയും 19 ടാങ്കറുകൾ എത്തിക്കാനുള്ള ഒരുക്കത്തിലാണെന്നും വ്യോമസേന വ്യക്തമാക്കി.