തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍ പൊലീസുകാര്‍ക്ക് പ്രത്യേക സിഎഫ്‌എല്‍ടിസി

0
36

തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍ പൊലീസുകാര്‍ക്ക് പ്രത്യേക സിഎഫ്‌എല്‍ടിസികള്‍ ഒരുക്കിയതായി മുഖ്യമന്ത്രി അറിയിച്ചു. മറ്റ് ജില്ലകളില്‍ ആവശ്യമുണ്ടെങ്കില്‍ ഈ സൗകര്യം ഒരുക്കാന്‍ നിര്‍ദ്ദേശം നല്‍കി. കൊവിഡ് ഒന്നാം തരംഗത്തില്‍ രോഗം പടരാതെ നോക്കുകയും രോഗികള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കാനും സാധിച്ചത് കൊണ്ടാണ് രോഗബാധ 11 ശതമാനം പേരില്‍ ഒതുക്കാനും മരണനിരക്ക് കുറഞ്ഞ തോതില്‍ നിലനിര്‍ത്താനുമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ 16,878 പൊലീസുകാരെയും ഇന്ന് 25,000 പേരെയും നിരത്തില്‍ നിയോഗിച്ചു. ലോക്ക് ഡൗണ്‍ നിയന്ത്രണം നടപ്പിലാക്കാന്‍ മുന്നില്‍ നില്‍ക്കുന്ന പോലീസുകാരില്‍ പലരും രോഗബാധിതരാകുന്നുണ്ട്. നിലവില്‍ 1259 പോലീസ് ഉദ്യോഗസ്ഥരാണ് രോഗബാധിതര്‍. പരമാവധി പേരും വീടുകളിലാണ് കഴിയുന്നത്. അവര്‍ക്ക് വൈദ്യ സഹായം എത്തിക്കാന്‍ ആരോഗ്യവകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.