തല കുനിച്ച് രാജ്യം, ഗം​ഗ​യി​ല്‍ ത​ള്ളി​യ 150 മൃതദേഹങ്ങൾ ക​ര​യ്ക്ക​ടി​ഞ്ഞു

0
61

കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച 150 പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ഗം​ഗാ ന​ദി​യി​ല്‍ ത​ള്ളി. മൃ​ത​ദേ​ഹ​ങ്ങ​ള്‍ സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്താ​യി ക​ര​യ്ക്ക​ടി​ഞ്ഞു. ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളാ​ണ് ദൃ​ശ്യ​ങ്ങ​ള്‍ സ​ഹി​തം വാ​ര്‍​ത്ത റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. കി​ഴ​ക്ക​ന്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശി​നോ​ട് ചേ​ര്‍​ന്ന ബി​ഹാ​റി​ലെ ബ​ക്സ​റി​ലാ​ണ് രാ​ജ്യ​ത്തി​നാ​കെ മാ​ന​ക്കേ​ടു​ണ്ടാ​ക്കു​ന്ന സംഭവം. പ​ല മൃ​ത​ദേ​ഹ​ങ്ങ​ളും അ​ഴു​കി ദു​ര്‍​ഗ​ന്ധം വ​മി​ക്കു​ന്ന നി​ല​യി​ലാ​ണ്. തെ​രു​വ് നാ​യ്ക്ക​ള്‍ പ​ല​യി​ട​ത്തും ക​ടി​ച്ചു​വ​ലി​ക്കു​ന്നു​ണ്ടെ​ന്നും റി​പ്പോ​ര്‍​ട്ടു​ണ്ട്. ഇ​ന്ന് രാ​വി​ലെ മു​ത​ലാ​ണ് ന​ദി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ മൃ​ത​ദേ​ഹം പൊ​ങ്ങി​ത്തു​ട​ങ്ങി​യ​ത്. കി​ഴ​ക്ക​ന്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ചി​ല സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നും ന​ദി​യി​ല്‍ ഒ​ഴു​ക്കി​യ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ബി​ഹാ​ര്‍ അ​തി​ര്‍​ത്തി പി​ന്നി​ട്ട് ന​ദി​യി​ല്‍ പൊ​ങ്ങി​യെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. ഇതിനകം 40 മുതൽ 45 വരെ മൃതദേഹങ്ങൾ കരക്കടിഞ്ഞു. ബാക്കിയുള്ളവ പലയിടങ്ങളിലായി ഒഴുകിനടക്കുകയാണ്. യു​പി​യി​ല്‍ പ​ല​യി​ട​ത്തും കോ​വി​ഡ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ക്കാ​തെ സം​സ്ക​രി​ക്കു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.
നേരത്തെ ഉത്തര്‍പ്രദേശിലെ ഹാമിര്‍പുര്‍ ജില്ലയില്‍ യമുന നദിയിലും ഡസൻകണക്കിന് മൃതദേഹങ്ങള്‍ കാരക്കടിഞ്ഞിരുന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം യമുനയില്‍ തള്ളുകയാണെന്നാണ് ആരോപണം.