തോല്‍വിയില്‍ പാഠമുള്‍ക്കൊള്ളണമെന്ന് സോണിയ; തിരിച്ചടി വിലയിരുത്താന്‍ പ്രത്യേക യോഗം

0
58

കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കനത്ത തോല്‍വികളില്‍ നിന്ന് പാഠമുള്‍ക്കൊള്ളണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി. അപ്രതീക്ഷിതവും കടുത്ത നിരാശ ഉളവാക്കുന്നതുമായ പ്രകടനമാണ് പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ കാഴ്ചവെച്ചതെന്നും സോണിയ പറഞ്ഞു.
മേയ് രണ്ടിന് ഫലം വന്ന നാല് സംസ്ഥാനങ്ങളിലേയും ഒരു കേന്ദ്രഭരണപ്രദേശത്തേയും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ തിരിച്ചടിയാണ് നേരിട്ടത്. കേരളത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നായിരുന്നു അവക്ഷവാദമെങ്കിലും പലയിടങ്ങളും തൊട്ടു. വിജയിച്ച ഇടങ്ങളിലാകട്ടെ കഷ്ടിച്ച് കടന്നുകൂടുകയായിരുന്നു കോൺഗ്രസ്. പശ്ചിമ ബംഗാളില്‍ ഒരു സീറ്റില്‍ പോലും പാര്‍ട്ടിയ്ക്ക് ജയിക്കാനായില്ല. രണ്ട് മാസം മുന്‍പ് വരെ അധികാരത്തിലിരുന്ന പുതുച്ചേരിയില്‍ രണ്ട് സീറ്റ് മാത്രമാണ് നേടാനായത്. അസമിൽ വീണ്ടും പ്രതിപക്ഷ സ്ഥാനത്ത് തന്നെയായി.
തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ചും രാജ്യത്തെ കൊവിഡ് സാഹചര്യത്തെക്കുറിച്ചും വിലയിരുത്താന്‍ മേയ് 10 കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേരുന്നുണ്ട്.