ഇടുക്കിയില്‍ വന്‍ മലയിടിച്ചില്‍: നാലേക്കർ കൃഷിയിടം നശിച്ചു

0
91

ഇടുക്കി ചെമ്മണ്ണാറില്‍ വന്‍ മലയിടിച്ചില്‍. മലയിടിച്ചിലിനെത്തുടർന്ന് നാലേക്കർ കൃഷിയിടം നശിച്ചു. പ്രതാപമേട് മലയുടെ 500 അടി ഉയരത്തില്‍ നിന്നുമാണ് കൂറ്റന്‍ പാറക്കല്ലുകള്‍ പതിച്ചത്. ഇന്നലെ രാത്രി ഒരു മണിയോടെയാണ് സേനാപതി പഞ്ചായത്തിലെ പ്രതാപമേട്‌ മലമുകളില്‍ നിന്നും കൂറ്റന്‍ പാറക്കല്ലുകളും മണ്ണുമടക്കം താഴേക്ക് പതിച്ചത്. 500 അടിയോളം താഴേക്ക് ഉരുണ്ട് എത്തിയ പാറക്കല്ലുകള്‍ താഴ്ഭാഗത്തുള്ള വീടുകളുടെ സമീപം വരെയെത്തി. മരങ്ങളിലും മറ്റും തട്ടി പാറക്കല്ലുകള്‍ നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇതിനുമുമ്പും സമാനരീതിയിൽ ഇവിടെ മലയിടിച്ചിൽ ഉണ്ടായിരുന്നു.