ഇ​ന്ത്യ​യി​ൽ കോ​വി​ഡ് വ്യാ​പ​നം , പൗ​ര​ന്മാ​ർ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി അ​മേ​രി​ക്ക 

0
79

ഇ​ന്ത്യ​യി​ൽ കോ​വി​ഡ് വ്യാ​പ​നം അ​തിരൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൗ​ര​ന്മാ​ർ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി അ​മേ​രി​ക്ക. ഇ​ന്ത്യ​യി​ലു​ള്ള അ​മേ​രി​ക്ക​ൻ പൗ​ര​ന്മാ​ർ സാ​ഹ​ച​ര്യം അ​നു​കൂ​ല​മെ​ങ്കി​ൽ എ​ത്ര​യും വേ​ഗം മ​ട​ങ്ങി​യെ​ത്ത​ണ​മെ​ന്നാ​ണ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ൻറ് അ​റി​യി​ച്ച​ത്.

ഇ​ന്ത്യ​യും യു​എ​സും ത​മ്മി​ൽ ദി​വ​സേ​ന വി​മാ​ന സ​ർ​വീ​സു​ക​ൾ ഉ​ണ്ടെ​ന്നും ഇ​വ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​മേ​രി​ക്ക​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
ഓ​സ്ട്രേ​ലി​യ ഈ​യാ​ഴ്ച ആ​ദ്യം ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള എ​ല്ലാ വി​മാ​ന സ​ർ​വീ​സു​ക​ളും നി​രോ​ധി​ച്ചി​രു​ന്നു. നി​ല​വി​ൽ ഇ​ന്ത്യ​യെ ബ്രി​ട്ട​ൻ റെ​ഡ് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ച മ​റ്റു രാ​ജ്യ​ക്കാ​ർ​ക്ക്, ബ്രി​ട്ട​നി​ൽ പ്ര​വേ​ശി​ക്കാ​നാ​കി​ല്ല.

രാജ്യത്ത് കൊവിഡ്​ കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഇന്ത്യൻ യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി ​തായ്​ലാൻഡ്​. ശനിയാഴ്ച മുതൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് തായ്‌ലൻഡിലേക്ക് പ്രവേശിക്കാൻ അനുവാദമില്ലെന്ന് ദില്ലിയിലെ തായ് എംബസി അറിയിച്ചു. അതേസമയം, തായ് പൗരന്മാർക്ക്​ തിരികെ പോകാൻ സൗകര്യമൊരുക്കും. തായ്‌ലൻഡ് പൊതുജനാരോഗ്യ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവയുടെ മുന്നറിയിപ്പ്​ പ്രകാരമാണ്​ തീരുമാനം.