വാഹന പരിശോധന ശക്തമാക്കി പൊലീസ്; മാർക്കറ്റുകളിലും ബസ് സ്റ്റാൻഡിലുമടക്കം പ്രത്യേക പരിശോധന

0
62

കേരളത്തിൽ കൊവിഡ് വ്യാപനത്തിനിടെ വാഹന പരിശോധനയടക്കം ശക്തമാക്കി പൊലീസ്. തിരിച്ചറിയൽ കാർഡില്ലാതെയും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെയും നിരത്തുകളിൽ ഇറങ്ങുന്നവരെ പൊലീസ് പിന്തിരിപ്പിക്കുന്നുണ്ട്.

വ്യാപാര സ്ഥാപനങ്ങൾ, മാർക്കറ്റുകൾ, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ പ്രത്യേക സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധന. ക്വാറന്റീനിൽ കഴിയുന്നവരെ നിരീക്ഷിക്കാനും ബോധവൽക്കരണത്തിനുമായി രൂപം നൽകിയ വനിതാ ബുള്ളറ്റ് പട്രോൾ സംഘവും ഇന്നു മുതൽ നിരത്തിലുണ്ട്.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ കർശന പരിശോധനയാണ് പൊലീസ് നടത്തുന്നത്. ഇന്നലെ സംസ്ഥാനത്ത് ആദ്യമായി കൊവിഡ് ബാധിതരുടെ എണ്ണം 35,000 കടന്നു. വോട്ടെണ്ണലിന് രണ്ട് ദിവസം മാത്രം ശേഷിക്കെ പരിശോധനകളും നിരീക്ഷണങ്ങളും കൂടുതൽ കർശനമാക്കും.