അസം മുൻ മുഖ്യമന്ത്രി ഭൂമിധർ ബർമൻ അന്തരിച്ചു

0
32

അസമിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഭൂമിധർ ബർമൻ (91) അന്തരിച്ചു.1967 ൽ അസം നിയമസഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു.

7 തവണ എംഎൽഎയായ ബർമൻ, 4 തവണയും അസമിലെ ബോർഖെത്രി മണ്ഡലത്തിൽ നിന്നാണ് വിജയിച്ചത്.1996 ൽ ഹിതേശ്വർ സൈക്കിയ അന്തരിച്ചതിനെത്തുടർന്നാണ് ബർമൻ ആദ്യം മുഖ്യമന്ത്രിയായത്.

23 ദിവസമായിരുന്നു ഭരണകാലം. 2010 ൽ അന്നത്തെ മുഖ്യമന്ത്രി തരുൺ ഗൊഗോയ് ഹൃദയ ശസ്ത്രക്രിയയ്ക്കായി മാറി നിന്നപ്പോഴും ബർമൻ മുഖ്യമന്ത്രിയുടെ ചുമതല വഹിച്ചു. ആരോഗ്യം, വിദ്യാഭ്യാസം, റവന്യു വകുപ്പുകളുടെയും മന്ത്രിയായിരുന്നു.