Saturday
10 January 2026
31.8 C
Kerala
HomeSportsട്വന്റി 20 ലോകകപ്പിൽ പാകിസ്താനും പങ്കെടുക്കും , താരങ്ങൾക്ക് വിസ അനുവദിക്കാൻ കേന്ദ്ര സർക്കാർ

ട്വന്റി 20 ലോകകപ്പിൽ പാകിസ്താനും പങ്കെടുക്കും , താരങ്ങൾക്ക് വിസ അനുവദിക്കാൻ കേന്ദ്ര സർക്കാർ

ഈ വർഷം ഒക്ടോബർ – നവംബർ മാസങ്ങളിൽ ഇന്ത്യയിൽ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിൽ പാകിസ്താനും പങ്കെടുക്കും. ഇന്ത്യയിലേക്ക് വരാൻ പാകിസ്താൻ ക്രിക്കറ്റ് ടീമിന് പ്രയാസമൊന്നും ഉണ്ടാകില്ല. ലോകകപ്പിൽ പങ്കെടുക്കുന്ന പാകിസ്താൻ താരങ്ങൾക്ക് വിസ അനുവദിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.

സർക്കാരിന്റെ തീരുമാനം ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായാണ് ഉന്നതാധികാര സമിതിയെ അറിയിച്ചത്.രാഷ്ട്രീയ പ്രശ്‌നങ്ങൾ കാരണം വർഷങ്ങളോളമായി ഇന്ത്യ – പാകിസ്താൻ പരമ്പരകൾ നടക്കുന്നില്ല.

അതേസമയം സ്റ്റേഡിയത്തിനകത്തേക്ക് ആളുകളെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ ഇപ്പോൾ തീരുമാനമൊന്നും ആയിട്ടില്ല. കോവിഡിന്റെ സ്ഥിതി കൂടി പരിഗണിച്ചാവും ഇക്കാര്യത്തിലൊരു തീരുമാനമുണ്ടാവുക.

 

RELATED ARTICLES

Most Popular

Recent Comments