ഷാജിയെ 5 മണിക്കൂർ ചോദ്യം ചെയ്ത് വിജിലൻസ് : പണത്തിന്‍റെ മുഴുവൻ രേഖയും ഹാജരാക്കിയില്ല

0
42

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെ എം ഷാജിയെ ഇന്ന് വിജിലൻസ് ചോദ്യം ചെയ്യുന്നത് പൂർത്തിയായി. രാവിലെ 10 മണിക്കാണ് വിജിലൻസ് ഷാജിയെ ചോദ്യം ചെയ്യാൻ തുടങ്ങിയത്. നാലര മണിക്കൂറാണ് ഷാജിയെ വിജിലൻസ് ചോദ്യം ചെയ്തത്.

വിജിലന്‍സ് ഡിവൈഎസ്പി ജോണ്‍സണിന്‍റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഷാജിയുടെ വീടുകളിൽനിന്ന് കണ്ടെടുത്ത പണം, സ്വർണ്ണം എന്നിവയുടെ ഉറവിടവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് വിജിലൻസ് തേടുന്നത്.

2012മുതല്‍ 21 വരെയുളള ഷാജിയുടെ സ്വത്തില്‍ വന്ന വളര്‍ച്ചയാണ് വിജിലന്‍സ് അന്വഷിക്കുന്നത്. ഈ കാലയളവില്‍ ഷാജിയുടെ സ്വത്ത് 160 ശതമാനത്തിലേറെ വളര്‍ന്നെന്ന് വിജിലന്‍സിന്‍റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു.

കോഴിക്കോട്ടെ വീടിന് മാത്രം രണ്ടര കോടിയോളം രൂപ നിര്‍മാണ ചെലവ് വന്നിട്ടുണ്ട്. ഈ വീട് നിര്‍മിച്ചത് 2016-ലാണ്. ഷാജിയുടെ കോഴിക്കോട്ടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത് ഏപ്രില്‍ 11നാണ്. കണ്ണൂരിലെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് 48 ലക്ഷം രൂപയാണ്.

ഫ്രിഡ്ജിനടിയിലും ടിവിക്കുളളിലും ബാത്റൂമിനുളളിലും ഒളിപ്പിച്ച നിലയിലായിരുന്നു പണമെന്ന് വിജിലന്‍സ് വൃത്തങ്ങൾ പറയുന്നു. കോഴിക്കോട്ടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് 460 ഗ്രാം സ്വര്‍ണം, വിദേശ കറന്‍സി, 77ഓളം വിവിധ രേഖകൾ എന്നിവയാണ്.