സംസ്ഥാനത്ത് പ്രാദേശിക ലോക്ക്ഡൗണ്‍ വേണ്ടിവരും : കെ കെ ശൈലജ ടീച്ചര്‍

0
116

സംസ്ഥാനം നേരിടുന്നത് ഗുരുതര സാഹചര്യമെന്നും പ്രാദേശിക ലോക്ക് ഡൗണ്‍ വേണ്ടിവരുമെന്നും വ്യക്തമാക്കി ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍.
മുഖ്യമന്തി കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചില്ലെന്നും പോസിറ്റീവ് ആയതിന് ശേഷം പത്തു ദിവസം ആശുപത്രിയില്‍ കഴിയണമെന്ന് നിര്‍ബന്ധമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ പരമാവധി വേഗത്തില്‍ വീട്ടിലേക്ക് ക്വാറന്റീനില്‍ അയക്കാനാണ് കേന്ദ്ര നിര്‍ദേശം. നാലാം തിയതി മുതല്‍ മുഖ്യമന്ത്രിക്ക് കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. തിയതി പറഞ്ഞതില്‍ സൂപ്രണ്ടിന് തെറ്റുപറ്റിയതാണ്. പിന്നീട് തിരുത്തിയിട്ടുണ്ട്.

വി മുരളീധരനെ പോലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ എന്തും വിളിച്ചു പറയരുതെന്നും മന്ത്രി പറഞ്ഞു. ആവശ്യത്തിന് വാക്‌സീന്‍ ലഭിച്ചില്ലെങ്കില്‍ മെഗാ വാക്‌സിനേഷന്‍ ക്യാംപ് നിലക്കും. കൂടുതല്‍ വാക്‌സീന്‍ വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവില്‍ ക്യാംപുകളുടെ എണ്ണം കുറക്കില്ല. കുംഭമേള നടത്തുന്നത് കോവിഡ് വ്യാപന ആശങ്ക വര്‍ധിപ്പിക്കുവെന്നും മന്ത്രി പറഞ്ഞു. 1300 പേര്‍ക്കാണ് രണ്ട് ദിവസത്തിനിടെ കോവിഡ് സ്ഥിരീകരിച്ചത്.

ഏപ്രില്‍ 13,14 ദിവസങ്ങളിലെ ടെസ്റ്റ് റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല. ഇന്നലെ വരെയുള്ള സര്‍ക്കാര്‍ കണക്കാനുസരിച്ചു 14 ലക്ഷത്തിലധികം ആളുകളാണ് കുംഭമേളക്കെത്തിയത്.

സാമൂഹിക അകലം പാലിക്കുന്നില്ല, മാസ്‌കും ധരിക്കുന്നില്ല. കോവിഡ് പ്രോട്ടോക്കോള്‍ ഉറപ്പാക്കാന്‍ കഴിയുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയെന്നും മന്ത്രി പറഞ്ഞു.
കോവിഡ് പടര്‍ന്നുപിടിച്ചിട്ടും കുംഭമേളയുമായി മുന്നോട്ട് പോകുമെന്നാണ് അധികൃതരും വ്യക്തമാക്കുന്നത്.

2010ല്‍ കുംഭമേളയില്‍ പങ്കെടുത്തത് 1.5കോടി ആളുകളായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.