Wednesday
17 December 2025
30.8 C
Kerala
HomeIndiaപഴനി ക്ഷേത്ര ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി

പഴനി ക്ഷേത്ര ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി

കോവിഡ് പശ്ചാത്തലത്തിൽ പഴനിമല മുരുക ക്ഷേത്രത്തിലെ ദർശനത്തിനു നിയന്ത്രണം ഏർപ്പെടുത്തി. വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്തവർക്കു മാത്രമാണു പ്രവേശനം.

പുറത്തുനിന്നുള്ള പൂജാ സാധനങ്ങൾ സ്വീകരിക്കില്ല. ശയനപ്രദക്ഷിണത്തിന് അനുവാദമില്ല. കണ്ടെയ്ൻമെന്റ് സോണിൽ നിന്നുള്ളവർക്കു പ്രവേശനമില്ല.

റോപ് കാറിലും വിഞ്ചിലും മലയിലെത്തുന്നവർക്കു വൈകിട്ടു 7.45 വരെയും നടന്നു മല കയറുന്നവർക്ക് 8 വരെയും ദർശനം ലഭിക്കും. രോഗികളും ഗർഭിണികളും 65 വയസ്സിനു മുകളിലുള്ളവരും 10 വയസ്സിൽ താഴെയുള്ളവരും ദർശനം ഒഴിവാക്കണം.

മൊട്ടയടിക്കൽ ചടങ്ങു നടത്താൻ 5 പേരിൽ കൂടുതൽപേർ ഒത്തുചേരുന്നതിനും വിലക്കുണ്ട്. വിവരങ്ങൾക്ക്: 9889668091 വെബ്സൈറ്റ്: www.palanimurugantemple.org

RELATED ARTICLES

Most Popular

Recent Comments