ഒന്നാമതാണ് കേരളം

0
72

ദുരന്തപ്പെയ്‌ത്തിലും പൊരുതിമുന്നേറിയവർ. വളഞ്ഞിട്ടാക്രമിച്ചപ്പോൾ ചെറുത്തുനിന്നവർ. അവഗണനയുടെ കടൽ നീന്തിക്കടന്നവർ‌‌‌. ബദലുയർത്തി ഇന്ത്യ‌ക്ക്‌ മാതൃകയായ അഞ്ചുവർഷം; ജനവിരുദ്ധനയങ്ങൾക്കല്ല, ജനങ്ങൾക്കുവേണ്ടി ഭരണം. ഇത്‌ നമ്പർ വൺ സംസ്ഥാനം. ഒന്നിച്ച്‌ നടന്ന്‌ മുന്നിലെത്തിയ അനുഭവങ്ങളുടെ പേര്: കേരളം

● സുസ്ഥിര വികസന സൂചികയിൽ രാജ്യത്ത്‌ ഒന്നാമത്‌.

● കുറഞ്ഞ മാതൃ മരണ നിരക്കിനുള്ള പ്രധാനമന്ത്രിയുടെ പുരസ്‌കാരം

● -2019ൽ സെന്റർ ഫോർ മീഡിയ സ്‌റ്റഡീസും ട്രാൻസ്‌പരൻസി ഇന്റർനാഷണൽ ഇന്ത്യയും ലോക്കൽ സർക്കിൾസും നടത്തിയ ഇന്ത്യ കറപ്‌ഷൻ സർവേയിൽ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം.

● കഴിഞ്ഞ അഞ്ചുവർഷവും മികച്ച ഭരണം കാഴ്‌ചവച്ച ഇന്ത്യൻ സംസ്ഥാനം.

● നാഷണൽ ക്രൈം റെക്കോഡ്‌ ബ്യൂറോ റിപ്പോർട്ട്‌ പ്രകാരം വർഗീയ കലാപങ്ങളില്ലാത്ത സംസ്ഥാനം.

● നൂറുശതമാനം റോഡ്‌ കണക്‌റ്റിവിറ്റിയും സെല്ലുലാർ സാന്ദ്രതയും

-● പ്രതിരോധ കുത്തിവയ്‌പ് നൽകുന്നതിൽ മികച്ച സംസ്ഥാനം.

● നാഷണൽ ഫാമിലി ഹെൽത്ത്‌ സർവേയിൽ ഒന്നാമത്‌

മികച്ച ആരോഗ്യം

ഐക്യരാഷ്ട്ര സഭയുടെ ജീവിതശൈലീ രോഗ നിയന്ത്രണത്തിനുള്ള പുരസ്കാരം:- മികച്ച രീതിയിൽ ജീവിതശൈലീ രോഗ നിയന്ത്രണ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് നൽകുന്ന പുരസ്കാരമാണിത്‌.

-നിപാ വൈറസ് പ്രതിരോധം: കേരളം സ്വീകരിച്ച മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് അമേരിക്കയിലെ ഹ്യൂമൻവൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും ഗ്ലോബൽ വൈറസ് നെറ്റുവർക്കും മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി കെ കെ ശൈലജയെയും ആദരിച്ചു.

കോവിഡ് പ്രതിരോധം:

പ്രവർത്തനങ്ങൾക്ക്‌ നീതി ആയോഗിന്റെ പ്രശംസ ആരോഗ്യ സൂചികയിൽ ഒന്നാം സ്ഥാനം: ദേശീയ ആരോഗ്യ സൂചികയിൽ മറ്റ് സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കി കേരളം വീണ്ടും ഒന്നാമതെത്തി.

രാജ്യത്തെ ആദ്യ 12 കുടുംബാരോഗ്യ കേന്ദ്രം കേരളത്തിൽ: സംസ്ഥാനത്തെ 101 ആരോഗ്യ സ്ഥാപനങ്ങൾക്ക് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻക്യുഎഎസ്) അംഗീകാരം ലഭിച്ചു. രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ആദ്യത്തെ 12 സ്ഥാനവും കേരളത്തിനാണ്.

ക്ഷയരോഗ നിവാരണം : –ക്ഷയരോഗനിവാരണ പ്രവർത്തനങ്ങളിലൂടെ ക്ഷയരോഗ നിരക്ക് കുറച്ചുകൊണ്ടു വന്നിട്ടുള്ള പ്രദേശങ്ങൾക്ക് നൽകുന്ന കേന്ദ്രസർക്കാരിന്റെ അവാർഡ്.

ഭിന്നശേഷി ശാക്തീകരണം: –2019ലെ ഭിന്നശേഷി ശാക്തീകരണ പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ച സംസ്ഥാനത്തിനുള്ള ദേശീയ പുരസ്‌കാരം.

ദേശീയ വയോശ്രേഷ്ഠ സമ്മാൻ പുരസ്‌കാരം: –വയോജനങ്ങൾക്കുള്ള മികച്ച പ്രവർത്തനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള അവാർഡ് രാഷ്ട്രപതിയിൽനിന്നും ഏറ്റുവാങ്ങി.

ഭിന്നശേഷി നയത്തിന്‌ ദേശീയ അവാർഡ്: -“ഭിന്നശേഷി നയം 2016′ നടപ്പിലാക്കുന്നതിൽ മികവ് പുലർത്തിയ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കേന്ദ്ര സർക്കാർ സാമൂഹ്യനീതിവകുപ്പ് നൽകുന്ന 2018 ലെ ദേശീയ അവാർഡ്.

മാതൃമരണ നിരക്ക്കുറഞ്ഞതിന്‌: പ്രധാനമന്ത്രി സുരക്ഷാ മാതൃത്വ അഭിയാൻ അവാർഡ്

നന്നായി പഠിച്ചു

 • സ്‌കൂൾ വിദ്യാഭ്യാസത്തിൽ കേന്ദ്ര വിദ്യാഭ്യാസ സൂചികയിൽ ഒന്നാമത്

  പെൺകുട്ടികൾക്ക്‌ പഠന സൗകര്യം ഉറപ്പാക്കുന്നതിൽ ദേശീയതലത്തിൽ ഒന്നാമത്

  നീതി ആയോഗ്‌ രാജ്യത്തെ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്ന സ്‌കൂൾ എഡ്യൂക്കേഷൻ ക്വാളിറ്റി ഇൻഡക്‌സിൽ ഒന്നാമത്
 • കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെർമോർമൻസ്‌ ഗ്രേഡ്‌ ഇൻഡക്‌സിൽ തുടർച്ചയായി മുന്നിൽ
 • സ്‌കൂളുകൾ ഡിജിറ്റലാക്കുന്നതിന്‌ നേതൃത്വം നൽകിയ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കൈറ്റിന്‌ നിതി ആയോഗിന്റെ പ്രശംസ
 • കോവിഡ്‌ കാലത്തെ കേരളത്തിലെ ഡിജിറ്റൽ ക്ലാസുകൾക്ക്‌ യൂണിസെഫിന്റെ പ്രശംസ

നമ്മെ കാത്തു

 • രാജ്യത്തെ ഏറ്റവും വലിയ സിവിലിയൻ പുരസ്‌കാരമായ സ്‌കോച്ച്‌ അവാർഡ്‌ കേരള പൊലീസിന്

  ജനമൈത്രി പൊലീസ്‌ പദ്ധതിക്ക്‌ കോപ്‌സ്‌ ടുഡേ ഇന്റർനാഷണൽ എക്‌സലൻസ്‌ അവാർഡ്‌.
 • രാജ്യത്തെ മികച്ച പൊലീസ്‌ സ്‌റ്റേഷനുള്ള പുരസ്‌കാരം.

സ്‌റ്റാർട്ടപ്പിലും വൺ

യുഡിഎഫ്‌ സർക്കാരിന്റെ അഞ്ചു വർഷത്തിൽ സംസ്ഥാനത്തെ സ്‌റ്റാർട്ടപ്പുകളിലെ നിക്ഷേപം 207 കോടി രൂപയായിരുന്നു. എൽഡിഎഫ്‌ സർക്കാരിന്റെ അഞ്ചു വർഷത്തിൽ ഇത്‌ 1600 കോടിയായി. യുഡിഎഫ്‌ കാലത്ത്‌ രജിസ്‌റ്റർ ചെയ്‌തത്‌ 300 സ്‌റ്റാർട്ടപ്.

 

എൽഡിഎഫ്‌ കാലത്ത്‌ 2900. ഇൻകുബേറ്ററുകളുടെ എണ്ണം 18ൽനിന്ന്‌ 42 ആയി. ഇൻകുബേഷൻ അടിസ്ഥാന സൗകര്യം 57,000 ചതുരശ്രയടിയായിരുന്നത്‌ 4.5 ലക്ഷം ചതുരശ്രയടിയായി ഉയർന്നു. യുഡിഎഫ്‌ കാലത്ത്‌ 15 സ്‌റ്റാർട്ടപ്പുകൾക്കാണ്‌ അന്തർദേശീയ സഹകരണം ലഭിച്ചത്‌. ഇപ്പോഴത്‌ 140 ആയി.

രാജ്യത്തെ ഏറ്റവും മികച്ച സ്‌റ്റാർട്ടപ്‌ കേന്ദ്രമായി കേരളം മാറി. കേന്ദ്ര സർക്കാരിന്റെ സ്‌റ്റാർട്ടപ്‌ രംഗത്തെ ‘ടോപ്പ്‌ പെർഫോമർ’ പുരസ്‌കാരം തുടർച്ചയായി രണ്ടു വർഷം സംസ്ഥാനം നേടി. യുബിഐ ഗ്ലോബലിന്റെ ലോകത്തെ ഏറ്റവും മികച്ച ബിസിനസ്‌ ആക്‌സിലറേറ്റർ പുരസ്‌കാരം .

‌നവാൾട്ട്‌ സ്‌റ്റാർട്ടപ്‌ നിർമിച്ച ആദിത്യ എന്ന ബോട്ട്‌ ലോകത്തിലെ ഏറ്റവും മികച്ച ഇലക്ട്രിക്‌ ബോട്ടായി . രാജ്യത്തെ ഔദ്യോഗിക വീഡിയോ കോൺഫറൻസിങ്‌ ആപ്പായി ടെക്‌ജൻഷ്യ നിർമിച്ച വി കൺസോൾ ആപ്പിനെ തെരഞ്ഞെടുത്തു

ഹൃദ്യം പദ്ധതി

സങ്കീർണമായ ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന കുട്ടികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ആരോഗ്യവകുപ്പിന്റെ ഹൃദ്യം പദ്ധതിക്ക് ദേശീയതലത്തിൽ ശ്രദ്ധേയമായ എക്‌സ്‌‌പ്രസ് ഹെൽത്ത്‌കെയർ അവാർഡ്. ദേശീയതലത്തിൽ ശ്രദ്ധേയമായ സ്‌കോച്ച് സ്വസ്ത് ഭാരതിന്റെ ഗോൾഡ് അവാർഡും ഹൃദ്യം പദ്ധതി നേടി.

സമ്പുഷ്ടകേരളത്തിന് കേന്ദ്ര ബഹുമതി –

സ്ത്രീകളിലെയും കുട്ടികളിലെയും പോഷണക്കുറവ് പരിഹരിക്കാനായി പോഷൺ അഭിയാന്റെ ഭാഗമായി സംസ്ഥാന വനിതാശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച സമ്പുഷ്ടകേരളത്തിന് കേന്ദ്ര സർക്കാരിന്റെ ബഹുമതി.

വോഗ് മാഗസിൻ ലീഡർ ഓഫ് ദി ഇയർ

വോഗ് മാഗസിന്റെ ലീഡർ ഓഫ് ദി ഇയർ 2020 പുരസ്‌കാരം സംസ്ഥാന മന്ത്രി കെ കെ ശൈലജ നേടി. നടൻ ദുൽഖർ സൽമാനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്‌.

ആരോഗ്യമന്ത്രി‌ക്ക്‌ ലഭിച്ച പുരസ്കാരങ്ങൾ

ഇഎംഎ ലീഡർഷിപ്പ് അവാർഡ്, പി കെ വി പുരസ്‌കാരം, വയലാർ സ്ത്രീരത്‌ന പുരസ്‌കാരം. കമാലുദ്ദീൻ ഫൗണ്ടേഷൻ അവാർഡ്, മംഗളം ബെസ്റ്റ് മിനിസ്റ്റർ അവാർഡ്, കെ ദേവയാനി പുരസ്‌കാരം, ദീപിക എക്‌സലൻസ് അവാർഡ്, അഡ്വ. കുഞ്ഞിരാമകുറുപ്പ് സ്മാരക ട്രസ്റ്റ് അവാർഡ്, അഴീക്കോട് സ്മാരക അവാർഡ്, ലിസ അവാർഡ്, ഡോ. എൻ എം മുഹമ്മദ് അലി പുരസ്‌കാരം, റേഡിയോ ഏഷ്യയുടെ 2020ലെ വാർത്താതാരം, മദർ തെരേസ പുരസ്‌കാരം, ഡോ. എ പി ജെ അബ്ദുൾകലാം പുരസ്‌കാരം, ഭാരത്‌ജ്യോതി അവാർഡ്, ഏഷ്യാനെറ്റ് ന്യൂസ് സ്ത്രീശക്തി പുരസ്‌കാരം, മനോരമ ന്യൂസ്‌ മേക്കർ, റോട്ടറി ഇന്റർനാഷണൽ എക്‌സലൻസ് അവാർഡ്.

വ്യവസായം തുടങ്ങാം

 • നൂതനാശയങ്ങൾക്ക്‌ സൗകര്യമൊരുക്കുന്നതിൽ രാജ്യത്ത്‌ ഒന്നാമത്

  മാനവ മൂലധനശേഷിയിൽ രാജ്യത്ത്‌ രണ്ടാം സ്ഥാനം
 • സുരക്ഷയും അനുകൂല നിയമങ്ങളും രാജ്യത്ത്‌ അഞ്ചാമത്‌. (നിതി അയോഗ്‌ ഇന്ത്യ ഇന്നൊവേഷൻ സൂചിക)
 • കേന്ദ്ര ധനവിനിയോഗവകുപ്പ് നിർദേശിച്ച നിക്ഷേപ സൗഹൃദ പരിഷ്‌കാരങ്ങൾ സമയബന്ധിതമായും വിജയകരമായും നടപ്പാക്കിയതിന്റെ ഭാഗമായി അധിക വായ്‌പയ്‌ക്ക്‌ (2700 കോടി) അനുമതി.

വെളിച്ചം പരക്കട്ടെ

 • തുടർച്ചയായി അഞ്ച്‌ വർഷം കേന്ദ്ര ഊർജമന്ത്രാലയത്തിന്റെ ദേശീയ ഊർജ സംരക്ഷണ പുരസ്‌കാരം
 • ഇടുക്കി പദ്ധതിയിലെ ഡാമുകളുടെ മികച്ച പരിപാലനത്തിന്‌ സെൻട്രൽ ബോർഡ്‌ ഓഫ്‌ ഇറിഗേഷൻ ആൻഡ്‌ പവറിന്റെ സിബിഐപി പുരസ്‌കാരം
 • മികച്ച ഗവേണൻസിനുള്ള സ്‌കോച്ച്‌ ഓർഡർ ഓഫ്‌ മെറിറ്റ്‌ പുരസ്‌കാരം
 • സംസ്ഥാന സർക്കാരിന്റെ ഇ ഗവേണൻസ്‌ പുരസ്‌കാരം
 • റൂറൽ ഇലക്ട്രിഫിക്കൽ കോർപറേഷൻ പ്രത്യേക പുരസ്‌കാരം
 • മൂന്ന്‌ വർഷം ഊർജസംരക്ഷണ രംഗത്തെ ഏറ്റവും മികച്ച സ്‌റ്റേറ്റ്‌ ഡെസിഗ്‌നേറ്റഡ്‌ ഏജൻസിയായി എനർജി മാനേജ്‌മെന്റ്‌ സെന്റർ
 • ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെ സുരക്ഷാ സോഫ്‌റ്റ്‌വെയറിന്‌ സ്‌കോച്ച്‌ ഓർഡർ ഓഫ്‌ മെറിറ്റ്

തൊഴിലിലും വൺ

 • തൊഴിൽ വകുപ്പിനു കീഴിലുള്ള ഫാക്ടറീസ്‌ ആൻഡ്‌ ബോയിലേഴ്‌സ്‌ വകുപ്പിന്‌ സ്‌കോച്ച്‌ ഓർഡർ ഓഫ്‌ മെരിറ്റ്‌ പുരസ്‌കാരം
 • പരിസ്ഥിതി സംരക്ഷണത്തിനുള്ള ഐഎസ്‌ഒ സർട്ടിഫിക്കറ്റ്‌ ലഭിച്ച രാജ്യത്തെ ആദ്യ പ്ലാന്റേഷൻ കമ്പനിയായി തൊഴിൽ വകുപ്പിനു കീഴിലുള്ള പുനലൂർ റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ്

  ഗുണനിലവാരത്തിനുള്ള ഐഎസ്‌ഒ 9001–-2015 സർട്ടിഫിക്കേഷനും പുനലൂർ റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ്‌ നേടി
 • തൊഴിലാളി ക്ഷേമനിധി ബോർഡിന്‌ ഡിഐഎൻഇഎൻ–-ഐഎസ്‌ഒ സർട്ടിഫിക്കേഷൻ