ചട്ടം ലംഘിച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ; പ്രതിപക്ഷ നേതാവിനായി പരസ്യ പ്രചാരണത്തില്‍

0
198

സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍. ഹരിപ്പാട് നിന്ന് മത്സരിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വേണ്ടിയാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ പ്രമോദ് കുമാര്‍ പികെ എന്നയാള്‍ പരസ്യ പ്രചാരണത്തില്‍ പങ്കെടുത്തത്.

യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും ചെന്നിത്തലയ്ക്കുമൊപ്പം പരസ്യമായി മുദ്രാവാക്യം വിളികളോടെയാണ് ഉദ്യോഗസ്ഥന്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത്. ഇയാള്‍ പ്രകടനത്തില്‍ പങ്കെടുക്കുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്