രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 89129 പുതിയ കോവിഡ് കേസുകള്‍

0
28

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 89129 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 44202 പേര്‍ രോഗമുക്തരായപ്പോള്‍ 714 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.ആറുമാസത്തിനിടെ രാജ്യത്തെ പ്രതിദിന രോഗ ബാധയുടെ ഏറ്റവും വലിയ കുതിപ്പാണ് ഇന്ന് രേഖപ്പെടുത്തിയത്.ഇതോടെ ആക്റ്റീവ് കേസുകളുടെ എണ്ണം 6,58,909 ആയി.

കോവിഡ് രോഗികളില്‍ ഭൂരിപക്ഷവും മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കര്‍ണാടക, പഞ്ചാബ്, തമിഴ്‌നാട്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. 84.61 ശതമാനം കോവിഡ് രോഗികളും ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു.

മഹാരാഷ്ട്രയില്‍ 47827 പേര്‍ക്ക് പുതുതായി കൊറോണരോഗം സ്ഥിതീകരിച്ചു.24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ മാത്രം 202 മരണങ്ങളാണ് സ്ഥിതീകരിച്ചത്.മഹാരാഷ്ട്രയിലെ പൂനയില്‍ ഒമ്പതിനായിരത്തോളം കേസുകളും മുംബൈയില്‍ എണ്ണായിരത്തോളം കേസുകളും സ്ഥിതീകരിച്ചു.
24 മണിക്കൂറിനിടെ കര്‍ണാടകയില്‍ 4991 പേര്‍ക്കും ദില്ലിയില്‍ 3594 പേര്‍ക്കും പേര്‍ക്കും തമിഴ്‌നാട്ടില്‍ 3290 പേര്‍ക്കും രോഗം സ്ഥിതീകരിച്ചു. രാജ്യത്ത് ഇതുവരെ ഏഴു കോടിയിലേറെ പേര്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്.