Saturday
10 January 2026
19.8 C
Kerala
HomeKeralaസ്ഥാനാർഥിയുടെ വീടാക്രമണ കഥ ; പിടിയിലായത്‌ കോൺഗ്രസുകാരൻ

സ്ഥാനാർഥിയുടെ വീടാക്രമണ കഥ ; പിടിയിലായത്‌ കോൺഗ്രസുകാരൻ

UDF സ്ഥാനാർഥിയുടെ വീടാക്രമണ കഥയിൽ കോൺഗ്രസുകാരൻ പിടിയിലായതോടെ കായംകുളത്ത്‌ യുഡിഎഫിന്റെ കള്ളപ്രചാരണം വീണ്ടും പൊളിഞ്ഞു. ബുധനാഴ്‌ച വൈകിട്ട്‌ യുഡിഎഫ് സ്ഥാനാർഥി അരിത ബാബുവിന്റെ വീട് ആക്രമിച്ചെന്ന വിവാദം കോൺഗ്രസ്‌ ആസൂത്രണം ചെയ്‌തതാണെന്നും വ്യക്തമായി.

പൊലീസ് കസ്റ്റ‌‌ഡിയിലെടുത്ത പുതുപ്പള്ളി സ്വദേശി സലിം ബാനർജി കോൺഗ്രസ് പ്രവർത്തകനാണ്‌. നാടകീയ സംഭവങ്ങളുണ്ടായപ്പോൾ സ്ഥാനാർഥിയുടെ വീടിന് സമീപം ഇയാളുടെ സാന്നിധ്യമുണ്ടെന്ന്‌ തെളിഞ്ഞതോടെയാണ്‌ പൊലീസ്‌ പിടികൂടിയത്‌. പിടിയിലായ സലിം കായംകുളത്ത് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ സ്വീകരിക്കാനെത്തിയിരുന്നു. ഈചിത്രവും സമൂഹമാധ്യമങ്ങളിലൂടെ പുറത്തായി.

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ മുനമ്പേൽ ബാബു, മുൻ ബ്ലോക്ക് പഞ്ചായത്തംഗം ബിജു ഡേവിസ് എന്നിവരോടൊപ്പമാണ്‌ ഇയാൾ പ്രിയങ്കയെ സ്വീകരിക്കാനെത്തിയത്. സലിം ബാനർജി കസ്‌റ്റഡിയിലായതോടെ നാടകം പൊളിഞ്ഞു. കോൺഗ്രസുകാർതന്നെ വീടിന്റെ ജനാലയുടെ ഗ്ലാസ് പൊട്ടിച്ച ശേഷം ആക്രമണം നടന്നതായി പ്രചരിപ്പിക്കയായിരുന്നുവെന്ന്‌ ആക്ഷേപമുണ്ട്‌. ചെന്നിത്തലയടക്കമുള്ള നേതാക്കൾക്കൊപ്പമുള്ള സലീമിന്റെ ചിത്രവും പുറത്തായി

RELATED ARTICLES

Most Popular

Recent Comments