ഇരട്ടവോട്ട് : തെര. കമീഷൻ മാർഗരേഖ ഹൈക്കോടതി അംഗീകരിച്ചു

0
31

ഇരട്ട വോട്ടുള്ളവർ ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തുന്നുള്ളൂ എന്ന് ഉറപ്പുവരുത്താൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതി. വിഷയവുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് കമീഷന്റെ മാർഗരേഖ ഹൈക്കോടതി അംഗീകരിച്ചു.

ഇരട്ടവോട്ടുകൾ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിലാണ് കോടതി വിധി.ഇരട്ടവോട്ട് തടയാൻ കൃത്യമായ നടപടികൾ സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷന് കോടതി നിർദേശം നൽകി. ആവശ്യമെങ്കിൽ കേന്ദ്രസേനയെ വിളിക്കാമെന്നും കോടതി നിർദേശിച്ചു.