BREAKING – അരൂരിൽ യു ഡി എഫിന് ആർ എസ് എസ് പിന്തുണ, കോ ലീ ബി സഖ്യം പരസ്യമാക്കി സ്ഥാനാർത്ഥിയുടെ പോസ്റ്റ്

0
83

അനിരുദ്ധ്. പി.കെ

ആലപ്പുഴ ജില്ലയിലെ അരൂർ മണ്ഡലത്തിലാണ് ആർ എസ് എസ്സിന്റെ പിന്തുണയുണ്ടെന്ന് യു ഡി എഫ് സ്ഥാനാർത്ഥി പരസ്യമായി വ്യക്തമാക്കിയത്. സംസ്ഥാനത്ത് കോൺഗ്രസ് ലീഗ് ബി ജെ പി (കോ ലീ ബി ) സഖ്യമുണ്ടെന്ന് നേതാക്കൾ വെളിപ്പെടുത്തിയതിന് പിന്നാലെയെയാണ് പല മണ്ഡലനങ്ങളിൽ നിന്നും സഖ്യത്തിന്റെ തെളിവുകൾ പരസ്യമാകുന്നത്.

അരൂരിൽ ആർ എസ് എസ് നേതാക്കൾ ഉൾപ്പടെ തലയിൽ കൈവെച്ച് അനുഗ്രഹിച്ച്, ജയിച്ചു വരണം എന്ന് പറയുന്നു എന്നാണ് അരൂർ യു ഡി എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാന്റെ ഫേസ്ബുക് പോസ്റ്റ്. അതായത് എൻ ഡി എ സ്ഥാനാർത്ഥിക്ക് നൽകാത്ത പിന്തുണ യു ഡി എഫ് സ്ഥാനാര്ഥിക്കാണ് ആർ എസ് എസ് നൽകിയിരിക്കുന്നത് എന്ന് വ്യക്തം.

 

ഗുരുവായൂർ മണ്ഡലത്തിലും ബി ജെ പി പിന്തുണ യു ഡി എഫിനാണ് അവിടെ എൻ ഡി എ നൽകിയ പത്രിക തള്ളിപ്പോയി, രാഷ്ട്രീയ വിദ്യാഭ്യാസമുള്ള ഏതൊരാൾക്കും പൂരിപ്പിക്കാൻ അറിയുന്ന പത്രിക മനപ്പൂർവം തെറ്റിച്ചതാണ് എന്നാണ് വിലയിരുത്തൽ. ഇതേ അവസ്ഥയാണ് തലശ്ശേരിയിലും, എൻ ഡി എ പത്രിക തള്ളിപ്പോയി.

തലശ്ശേരിയിലും ഗുരുവായൂരും യു ഡി എഫ് സ്ഥാനാർത്ഥിയെ വിലയിപ്പിക്കണമെന്ന് തൃശൂരിലെ എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപി പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തതോടെ കാര്യങ്ങൾ കൂടുതൽ വ്യക്തമായി. സി എ എ നിയമം നടപ്പിലാക്കാൻ ബി ജെ പി യെ മുസ്ലിം ലീഗ് സഹായിക്കുമെന്ന് ഗുരുവായൂർ സ്ഥാനാർത്ഥിയും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അരൂർ യു ഡി എഫ് സ്ഥാനാർത്ഥി പരസ്യമായി തന്റെ ഫേസ്ബുക് കുറിപ്പിലൂടെ ആർ എസ് എസ് സഹായം വ്യക്തമാക്കിയത്.കുറിപ്പ് വിവാദമായതിനെ തുടർന്ന് ഷാനിമോൾ ഉസ്മാൻ പോസ്റ്റ് പിൻവലിച്ചു.