BREAKING : പരാജയഭീതി, കേരളത്തിൽ കലാപത്തിനൊരുങ്ങി യു ഡി എഫും ബി ജെ പി യും, അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

0
35

അതിഥി.സി.കൃഷ്ണൻ

കോതമംഗലത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോണിന് നേരെ കഴിഞ്ഞ ദിവസം യു ഡി എഫ് പ്രവർത്തകർ അക്രമം അഴിച്ചു വിട്ടതോടെയാണ് കലാപ നീക്കങ്ങൾ പുറത്ത് വന്നത്. എൽ ഡി എഫ് തുടർഭരണം ഉറപ്പിച്ചതോടെ നാദാപുരം മോഡൽ വ്യാജ വാർത്തകൾ അഴിച്ച് വിട്ട് കലാപത്തിനൊരുങ്ങുകയാണ് പ്രതിപക്ഷ ക്യാമ്പുകൾ.

നിസ്കാരപ്പായയിലിട്ട് മുസ്ലിം സ്ത്രീയെ ഡി വൈ എഫ് ഐ പ്രവർത്തകൻ ബലാൽസംഗം ചെയ്തു എന്നായിരുന്നു അന്ന് പ്രചരിപ്പിച്ച വാർത്ത, എന്നാൽ വാർത്ത വ്യാജമാണെന്നും, അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ലെന്നും പിനീട് തെളിഞ്ഞു, വാഴിത്തർക്കത്തിന്റെ പേരിൽ ബിനുവിനെതിരെ അയൽവാസിയായ സ്ത്രീ നൽകിയ പരാതിയെ യു ഡി എഫ് വളച്ചൊടിച്ച് പ്രചരിപ്പിക്കുകയായിരുന്നു. സംഭവത്തിൽ ബിനുവിനെ ഇസ്ലാമിക തീവ്രവാദികൾ വെട്ടിക്കൊന്നു.

മലബാർ മേഖലയിൽ ഉൾപ്പടെ എൽ ഡി എഫിന് വ്യക്തമായ മേൽക്കൈ പ്രവചിക്കപെടുന്ന സാഹചര്യത്തിലാണ് നാദാപുരം മോഡൽ പോലെയുള്ള ആസൂത്രിതമായ നീക്കത്തിന് തയ്യാറെടുക്കുന്നത്. ലീഗിന്റെ പൊന്നാപുരം കോട്ടകളിൽ വിള്ളലുകൾ വീണു കഴിഞ്ഞു എന്ന് തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം വ്യക്തമായിക്കഴിഞ്ഞു. അതിന്റെ ഹാലിളക്കത്തിലാണ് ഔഫ് എന്ന ചെറുപ്പക്കാരനെ ലീഗ് വെട്ടിക്കൊലപ്പെടുത്തിയത്. ഇക്കുറി ലീഗ് അപ്രമാദിത്വം അവകാശപ്പെടുന്ന പല മണ്ഡലങ്ങളിലും അടിയൊഴുക്ക് ശക്തമാണ്.

കഴിഞ്ഞ ദിവസങ്ങളിൽ കഴക്കൂട്ടം മണ്ഡലത്തിലും സമാന അന്തരീക്ഷം ഉയർന്നിരുന്നു. ബി ജെ പി പ്രചാരണത്തിനിടയിൽ ഇടത് സഹയാത്രികനായ ചെറുപ്പകാരനെയും ബൈക്കിൽ ഒപ്പമുയുണ്ടായിരുന്ന അമ്മയെയും ബിജെപി പ്രവർത്തകർ ആക്രമിച്ച്, അടുത്ത ദിവസം പ്രദേശത്ത് ബി ജെ പി സി പി ഐ എം പ്രവർത്തകർ തമ്മിൽ വാക്കേറ്റവും ഉണ്ടായി, എൻ ഡി എ യുടെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം അടുത്ത ദിവസങ്ങളിൽ തന്നെ എൽ ഡി എഫ് സ്ഥാനാർത്ഥിയുടെ ബോർഡുകൾ വ്യാപകമായി തകർക്കപ്പെട്ടു.

ബോധപൂർവം കലാപം അഴിച്ചു വിടാനുള്ള നീക്കമായിരുന്നു അത്. ആലപ്പുഴയിലെ പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പ്രഹസനം നടത്തി എൻ ഡി എ സ്ഥാനാർത്ഥി പുഷ്പാർച്ചന നടത്തിയതും കരുതിക്കൂട്ടിയ സംഘർഷ നീക്കമായിരുന്നു. ഇങ്ങനെ സമസ്തനെത്തുടനീളം കോ ലീ ബി സഖ്യത്തിന്റെ ശക്തമായ ഗൂഢാലോചന നടക്കുന്നുണ്ടെന്നാണ് ഇന്റലിജൻസ് നിന്നും ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നത്.

കേരളത്തിൽ പരാജയം ഉറപ്പിച്ചു കഴിഞ്ഞ പ്രതിപക്ഷവും മാധ്യമങ്ങളും ചേർന്ന് നടത്താനിരിക്കുന്ന നുണ പ്രചാരണത്തിന്റെയും അതുമായി ബന്ധപ്പെട്ടുള്ള അക്രമങ്ങൾക്കെതിരെയും ജനങ്ങൾ കനത്ത ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

കോ ലീ ബി സഖ്യത്തിന്റെ ഗൂഢാലോചനയിൽ ജനങ്ങൾ വീഴരുതെന്നും അവിശുദ്ധ മുന്നണിയുടെ രാഷ്ട്രീയ നാടകങ്ങൾ ജനങ്ങൾ തളികളയണമെന്നും എൽ ഡി എഫ് നേതാക്കൾ അഭ്യർത്ഥിച്ചു.വരും ദിവസങ്ങളിൽ ഇത്തരത്തിൽ നിരവധി വാർത്തകൾ വരാനിരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.