Monday
2 October 2023
29.8 C
Kerala
HomeKeralaറോഡ്‌ഷോയ്‌ക്കിടെ ബിജെപി അക്രമം ; ആശുപത്രിയിലേക്കുപോയ ഗർഭിണിയെയും കുടുംബത്തെയും തടഞ്ഞു,ഭർത്താവിനെ മർദിച്ചു

റോഡ്‌ഷോയ്‌ക്കിടെ ബിജെപി അക്രമം ; ആശുപത്രിയിലേക്കുപോയ ഗർഭിണിയെയും കുടുംബത്തെയും തടഞ്ഞു,ഭർത്താവിനെ മർദിച്ചു

കല്യാശേരി മണ്ഡലം എൻഡിഎ സ്ഥാനാർഥിയുടെ പ്രചാരണാ റോഡ്‌ ഷോയിൽ ബിജെപി പ്രവർത്തകരുടെ അക്രമം. കാറിൽ അടിയന്തരമായി ആശുപത്രിയിലേക്ക്‌ പോകുകയായിരുന്ന ഗർഭിണിയെയും കുടുംബത്തെയും ഒരു മണിക്കൂറോളം തടഞ്ഞുവെയ്ക്കുകയും ഭർത്താവിനെ അക്രമയ്ക്കുകയും ചെയ്തു. ഭർത്താവിനെ ആക്രമിക്കുന്നതുകണ്ട്‌ ഗർഭിണി കുഴഞ്ഞുവീണു.

തിങ്കളാഴ്ച വൈകിട്ട് ആറോടെ ദേശീയപാതയിൽ എടാട്ടാണ് അക്രമം. ചെറുതാഴം സ്വദേശിനി ഗർഭിണിയായ നാസിലയും കുടുംബവും പയ്യന്നൂർ ആശുപത്രിയിലേക്ക് പോകുന്നതിനിടയിലാണ് ബിജെപിക്കാർ തടഞ്ഞത്. ഗർഭസ്ഥശിശുവിന് പ്രശ്നമുള്ളതിനാൽ ഡോക്ടറുടെ നിർദേശപ്രകാരമാണ്‌ പയ്യന്നൂരിലേക്ക് പുറപ്പെട്ടത്.

കാർ തടഞ്ഞവരോട്‌ നാസിലയുടെ ഗുരുതരാവസ്ഥ പറഞ്ഞെങ്കിലും യാത്ര തുടരാൻ അനുവദിച്ചില്ല. കാറിന്റെ ചില്ല് അടിച്ചുതകർത്തു. നാസിലയുടെ ഭർത്താവ് അബ്ദുൾ മുനീറിനെ വലിച്ചിട്ട് മർദിച്ചു. ഇതുകണ്ട് നാസില കുഴഞ്ഞുവീണു.

ഒരു മണിക്കൂർ കഴിഞ്ഞാണ്‌ യാത്ര തുടരാനായത്‌. നാസില പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിലാണ്‌. ഭർത്താവ് അബ്ദുൾമുനീറും ചികിത്സതേടി. മറ്റു നിരവധി വാഹനങ്ങളും ബിജെപിക്കാർ ആക്രമിച്ചു. പൊലീസിനുനേരെയും ഭീഷണിയും കൈയേറ്റശ്രമവുമുണ്ടായി.

RELATED ARTICLES

Most Popular

Recent Comments