Wednesday
4 October 2023
31.8 C
Kerala
HomeKeralaഒരാൾ ഒരു വോട്ട്‌ മാത്രമേ ചെയ്യുന്നുള്ളൂ എന്ന്‌ ഉറപ്പുവരുത്തണം ; തെരഞ്ഞെടുപ്പ്‌ കമീഷന്‌ ഹൈക്കോടതിയുടെ നിർദ്ദേശം

ഒരാൾ ഒരു വോട്ട്‌ മാത്രമേ ചെയ്യുന്നുള്ളൂ എന്ന്‌ ഉറപ്പുവരുത്തണം ; തെരഞ്ഞെടുപ്പ്‌ കമീഷന്‌ ഹൈക്കോടതിയുടെ നിർദ്ദേശം

ഇരട്ടവോട്ട്‌ വിഷയത്തിൽ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. ഒരാള്‍ ഒന്നിലേറെ വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കി.

പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ ഹർജിയിലാണ്‌ ഇടക്കാല ഉത്തരവ്‌. ഓൺലൈനായി പേര്‌ ചേർക്കുമ്പോൾ അപാകതകൾ ഒഴിവാക്കണം.

ഓട്ടോമാറ്റിക്‌ ആയി ഇരട്ടവോട്ടുകൾ ഡിലീറ്റ്‌ ആക്കാൻ സംവിധാനം ഇല്ലേയെന്നും ഹൈക്കോടതി ചോദിച്ചു. ഇത്തരം കാര്യങ്ങൾ തെരഞ്ഞെടുപ്പ്‌ കമീഷൻ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments