സ്‌കൂളിൽ അരിവിതരണം ആരംഭിച്ചു, രണ്ട് കുട്ടികളുള്ള രക്ഷിതാവ് അരി വാങ്ങി മടങ്ങുന്ന ചിത്രം വൈറൽ

0
51

അനിരുദ്ധ് .പി.കെ

സ്‌കൂൾ കുട്ടികൾക്കുള്ള സൗജന്യ അരിവിതരണം ആരംഭിച്ചു. കോവിഡ് സാഹചര്യത്തിൽ ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കാൻ റെഗുലർ ക്‌ളാസ്സുകൾ ഇല്ലാത്തതിനാൽ കഴിയില്ല. ഈ പദ്ധതിയുടെ ഭാഗമായാണ് അരിവിതരണം നടത്തുന്നത്.

പ്രീ പ്രൈമറി കുട്ടികൾക്ക് അഞ്ച് കിലോയും. ഒന്ന് മുതൽ അഞ്ച് വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് പതിനഞ്ച് കിലോയും, ആറ് മുതൽ എട്ട് വരെയുള്ള കുട്ടികൾക്ക് ഇരുപത്തിയഞ്ച് കിലോ അറിയുമാണ് വിതരണം ചെയ്യുന്നത്.

ആറ് മുതൽ എട്ട് വരെയുള്ള ക്ലാസ്സിൽ പഠിക്കുന്ന രണ്ട് കുട്ടികളുള്ള രക്ഷിതാവ് അരിവാങ്ങി പോകുന്ന ചിത്രമാണ് ഇപ്പോൾ വൈറൽ ആകുന്നത്. ഇവർക്ക് അൻപത് കിലോ അറിയാൻ സ്‌കൂളിൽ നിന്നും ലഭിച്ചത്.

 

 

കോവിഡ് കാലത്ത് പട്ടിണിക്കിടാതെ നോക്കുന്ന സർക്കാർ എന്നത് വെറും പറച്ചിലാണ് എന്ന പ്രതിപക്ഷത്തിന്റെ വ്യാജ പ്രചാരണത്തിനിടെ മുഖത്തടി കൂടിയാണ് ഈ ചിത്രം.

സൗജന്യ ഭക്ഷ്യ കിറ്റ് നൽകുന്നതിന് പുറമെയാണ് ഇത്. അരി വിതരണം കൂടാതെ സ്‌കൂൾ ഭക്ഷ്യ കിറ്റും വിതരണം ചെയ്യും. പത്തിനം ഭക്ഷ്യസാധനങ്ങൾ ഉൾപ്പെടുന്നതാണ് കിറ്റ്. കിറ്റിന്റെ വിതരണവും ഉടൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.