Wednesday
4 October 2023
28.8 C
Kerala
HomePoliticsവ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ്, കെ.സുരേന്ദ്രന്റെ പത്രിക തള്ളിയേക്കും, ബി ജെ പി പ്രതിസന്ധിയിൽ

വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ്, കെ.സുരേന്ദ്രന്റെ പത്രിക തള്ളിയേക്കും, ബി ജെ പി പ്രതിസന്ധിയിൽ

ബിജെപി സംസ്ഥാനപ്രസിഡന്റും എന്‍ഡിഎയുടെ മഞ്ചേശ്വരം കോന്നി മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രന്‍ സത്യവാങ്മൂലത്തില്‍ നല്‍കിയത് തെറ്റായ വിവരങ്ങളെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ടാണ് കെ സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയത്.

ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുടെ സ്ഥാനത്ത് കെ സുരേന്ദ്രന്‍ കാണിച്ചത് വ്യാജ വിദ്യാഭ്യാസ യോഗ്യത. 1987-90 ബാച്ചില്‍ ഗരുവായൂരപ്പന്‍ കോളേജില്‍ നിന്നും സയന്‍സ് ബിരുദം നേടിയെന്നാണ് കെ സുരേന്ദ്രന്‍ സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ 1987-90 ബാച്ചില്‍ കെ സുരേന്ദ്രന്‍ പരീക്ഷ പാസായിട്ടില്ലെന്നാണ് രേഖകള്‍ തെളിയിക്കുന്നത്. കാലിക്കറ്റ് സര്‍വകലാശാലയുടെ പരീക്ഷാ ഭവന്‍ രേഖകള്‍
പ്രമുഖവാർത്ത ചാനൽ പുറത്തുവിട്ടു. 94212 രജിസ്റ്റര്‍ നമ്പറില്‍ ഈ ബാച്ചില്‍ പരീക്ഷയെ‍ഴുതിയ കെ സുരേന്ദ്രന്‍ തോറ്റവരുടെ ലിസ്റ്റിലാണ് ഉള്ളത്. നേമത്തും മഞ്ചേശ്വരത്തും ഇതേ സത്യവാങ്മൂലമാണ് കെ സുരേന്ദ്രന്‍ സമര്‍പ്പിച്ചിരിക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments