യുനൈറ്റഡിന്​ വൻവീഴ്​ച; 39 വർഷത്തിനിടെ ആദ്യ എഫ്​.എ കപ്​ സെമിയിലേക്ക്​

0
86

ഇടവേളകളിൽ എതിരാളികൾ എത്ര കരുത്ത്​ കാണിച്ചാലും നിർണായക പോരാട്ടത്തിൽ ജയിച്ചുവരുമെന്ന കണക്കുകൂട്ടൽ ഇത്തവണ തെറ്റി മാഞ്ചസ്റ്റർ യുനൈറ്റഡ്​. ലെസ്റ്റർ കളിമുറ്റമായ കിങ്​ പവർ സ്​റ്റേഡിയത്തിൽ നടന്ന എഫ്​.എ കപ്പ്​ ക്വാർട്ടർ ഫൈനലിൽ ആതിഥേയർക്ക്​ മുന്നിൽ യുനൈറ്റഡ്​ തോറ്റത്​ 3-1ന്​. 1982ൽ കപ്പടിച്ച ടോട്ടൻഹാമിനെതിരെ സെമിയിൽ​ തോറ്റ ശേഷം ആദ്യമായി വീണ്ടും സെമി കളിക്കാൻ ഇതോടെ അവസരമൊരുങ്ങിയ ലെസ്റ്ററിന്​ സതാംപ്​ടണാണ്​ എതിരാളി. രണ്ടാം സെമിയിൽ ചെൽസി മാഞ്ചസ്റ്റർ ​സിറ്റിയെ നേരിടും.

ഇരു പാതികളിലായി രണ്ടുവട്ടം യു​ൈനറ്റഡ്​ വല ചലിപ്പിച്ച ഇഹിയനാച്ചോ ആയിരുന്നു ലെസ്റ്റർ വിജയത്തിന്‍റെ ചുക്കാൻ പിടിച്ചത്​. 24ാം മിനിറ്റിൽ യുനൈറ്റഡ്​ താരം യുനൈറ്റഡ്​ താരം ഫ്രെഡ്​ നൽകിയ ബാക്​പാസ്​ പിടിച്ചെടുത്തായിരുന്നു ഇഹിയനാ​ച്ചോ ആദ്യം ലക്ഷ്യം കണ്ടത്​. ഗ്രീൻവുഡ്​ 38ാം മിനിറ്റിൽ യു​ൈനറ്റഡിനെ ഒപ്പം പിടിച്ചതോടെ ഇരുവശങ്ങളിലും ആക്രമണങ്ങൾക്ക്​ മൂർച്ച കൂടിയെങ്കിലും 52ാം മിനിറ്റിൽ ടീലെമാൻസ്​ ​െലസ്റ്ററിനെ വീണ്ടും മുന്നിലെത്തിച്ചു.

ഇഹിയാനാച്ചോ 78ാം മിനിറ്റിൽ വീണ്ടും വല കുലുക്കി രണ്ടു ഗോൾ ലീഡുമായി ലെസ്റ്റർ വിജയം ഉറപ്പാക്കി, യുനൈറ്റഡിന്​ പുറത്തേക്കുള്ള വഴിയും. ജെയിംസ്​ മാഡിസൺ, ഹാർവി ബാർണസ്​, ജെയിംസ്​ ജസ്റ്റിൻ തുടങ്ങിയ പ്രമുഖർ പരിക്കുമായി പുറത്തായ ലെസ്​റ്ററിനെതിരെ ജയമുറപ്പിച്ചാണ്​ യുനൈറ്റഡ്​ ഇറങ്ങിയതെങ്കിലും സ്വന്തം മൈതാനത്ത്​ കളി നയിച്ചത്​ ​െലസ്റ്ററായിരുന്നു. ഉഴറി നടന്ന മാഞ്ചസ്റ്റർ നിരയെ അതിവേഗം അരികിൽ നിർത്തി മുനകൂർത്ത ആക്രമണങ്ങളുമായി ലെസ്റ്റർ എല്ലാം അതിവേഗം തീരുമാനമാക്കി. കഴിഞ്ഞ സീസണിൽ ഏകപക്ഷീയമായ ഒമ്പതു ഗോളിന്​ തുരത്തിയ സതാംപ്​ടണെ സെമിയിൽ കിട്ടിയത്​ അനുഗ്രഹമായെന്ന്​ കരുതുകയാണ്​ ലെസ്റ്റർ.

രണ്ടാം ക്വാർട്ടറിൽ ഷെഫീൽഡ്​ യൂനൈറ്റഡിനെതിരെ രണ്ടു ഗോൾ ജയവുമായി ചെൽസി അവസാന നാലി​െലത്തി. മാഞ്ചസ്റ്റർ സിറ്റിയാണ്​ ​സെമിയിൽ എതിരാളി. എട്ടു തവണ എഫ്​.എ കപ്പിൽ മുത്തമിട്ട പാരമ്പര്യമുള്ള നീലക്കുപ്പായക്കാർ കഴിഞ്ഞ സീസണിൽ ഫൈനലിസ്റ്റുകളാണ്​.

ക്രിസ്റ്റ്യൻ പുലിസിച്ച്​ രണ്ടുവട്ടം നടത്തിയ ഗോൾനീക്കങ്ങൾ ഷെഫീൽഡ്​ ഗോളി ആരോൺ രാംസ്​ഡെയിലിനു മുന്നിൽ പാളിയപ്പോൾ ഹകീം സിയെകാണ്​ ചെൽസിക്കായി വല ചലിപ്പിച്ചത്​. ഷെഫീൽഡ്​ താരം നോർവുഡിന്‍റെ സെൽ​ഫ്​ ഗോൾ കൂടിയായതോ​െട സമ്പാദ്യം രണ്ടായി.