ക്ഷേമപെൻഷൻ 2500 രൂപയിലേക്ക് വർധിപ്പിക്കും, 30 മികവിന്റെ കേന്ദ്രങ്ങൾ : മുഖ്യമന്ത്രി

0
124

സംസ്ഥാനത്തെ ക്ഷേമപെൻഷൻ 2500 രൂപയിലേക്ക് വർധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഴുവൻ ആദിവാസി കുടുംബങ്ങൾക്കും പട്ടികജാതി കുടുംബങ്ങൾക്കും വീട് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറയി വിജയൻ. തൃശ്ശൂർ ചെറുതുരുത്തിയിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് എൽ ഡി എഫിന്റെ തെരഞ്ഞെടുപ്പ് പത്രികയെ കുറച്ചു മുഖ്യമന്ത്രി സംസാരിച്ചത്.

തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ കബളിപ്പിക്കുക എന്ന നിലപാടൊന്നും എൽഡിഎഫിന്നില്ലകഴിഞ്ഞ പ്രകടന പത്രികയിൽ 600 വാഗ്ദാനം ആയിരുന്നു ഉണ്ടായിരുന്നത്.ഇത്തവണ 40 ലക്ഷം തൊഴലിലവസരങ്ങൾ സൃഷ്ടിക്കാൻ ആണ് ലക്ഷ്യമിടുന്നത്.

കൃഷിക്കാരുടെ വരുമാനത്തിന്റെ കുറവാണ് പ്രധാന കാരണം. കൃഷിക്കാരന്റെ വരുമാനം 50 ശതമാനം വർധിപ്പിക്കും.ക്ഷേമപെൻഷൻ 2500 രൂപയിലേക്ക് വർധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.വീട്ടമ്മമാർക്കും പെൻഷൻ നൽകാനുള്ള പദ്ധതിയും ഉണ്ട്.മുഴുവൻ ആദിവാസി കുടുംബങ്ങൾക്കും പട്ടികജാതി കുടുംബങ്ങൾക്കും വീട് ഉറപ്പാക്കും. 30 മികവിന്റെ കേന്ദ്രങ്ങൾ നമ്മുടെ സംസ്ഥാനത്ത് ഉണ്ടാക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴയിലെ പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനക്ക് എത്തിയ ബിജെപി സ്ഥാനാർത്ഥിയുടെ നടപടി സമാധാനപരമായ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഇല്ലാതാക്കാനാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. വളയരെ അധികം സംയമനത്തോടെയാണ് അവിടെ ഉള്ളവർ പെരുമാറിയതെന്നും പിണറായി വിജയൻ തൃശൂരിൽ ഓർമ്മിപ്പിച്ചു.

സംസ്ഥാനത്ത് കൊവിഡ് വ്യാപന തരംഗത്തിന് സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. എട്ട് സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനത്തിനുള്ള സാധ്യത കൂടിയെന്നാണ് വിദഗ്ധർ പറയുന്നത്. സംസ്ഥാനത്ത് കൊവിഡ് വാക്സീൻ വിതരണം വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.