Tuesday
3 October 2023
25.8 C
Kerala
HomePolitics'വികസന നായകൻ പിണറായി തന്നെ' അനില്‍ അക്കര

‘വികസന നായകൻ പിണറായി തന്നെ’ അനില്‍ അക്കര

മുഖ്യമന്ത്രിയെയും ഇടതു സര്‍ക്കാരിനേയും പ്രശംസിച്ച് അനില്‍ അക്കര എംഎല്‍എ. സ്വകാര്യചാനലിന് നല്‍കിയ പ്രതികരണത്തിലാണ് അനില്‍ അക്കര ഇക്കാര്യം പറഞ്ഞത്. ഇക്കുറിയും വടക്കാഞ്ചേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് അനില്‍ അക്കര.

വികസനത്തിന്റെ കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിശ്വാസമാണെന്ന് അനിൽ അക്കര വ്യക്തമാക്കി. പിണറായി സർക്കാർ ഏറ്റവും കൂടുതൽ വികസനം നടത്തിയ മണ്ഡലമാണ് വടക്കാഞ്ചേരി.

ഇടതുസർക്കാർ വികസന കാര്യത്തിൽ വളരെയധികം സഹായിച്ചു. മന്ത്രിമാരായ ജി സുധാകരനും തോമസ് ഐസകും വികസനത്തിൽ സഹായിച്ചിട്ടുണ്ട്. ചോദിച്ച പദ്ധതികള്‍ക്കെല്ലാം പിണറായി സര്‍ക്കാര്‍ അനുമതിയും സഹായവും നല്‍കിയിട്ടുണ്ടെന്നും അനില്‍ അക്കര പറഞ്ഞു.

സര്‍ക്കാരിന്റെ ഭവനനിര്‍മാണ പദ്ധതിയായ ലൈഫ് മിഷനെതിരെ നേരത്തെ അനില്‍ അക്കര രംഗത്തെത്തിയിരുന്നു. പദ്ധതിയ്ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജിയും നല്‍കിയിരുന്നു. ലൈഫ് പദ്ധതിയില്‍ അഴിമതി ഉണ്ടെന്നായിരുന്നു അനില്‍ അക്കരയുടെ ആരോപണം.

 

 

RELATED ARTICLES

Most Popular

Recent Comments