ഇഡിക്ക് പിന്നാലെ ആദായ നികുതി വകുപ്പും കിഫ്ബിയിലേക്ക് ; പദ്ധതികളുടെ വിശദാംശങ്ങൾ തേടി നോട്ടീസ് അയച്ചു

0
88

കിഫ്ബിയ്ക്കെതിരെ അടുത്ത നീക്കവുമായി ആദായനികുതി വകുപ്പും ഇപ്പോൾ രം​ഗത്തെത്തിയിരിക്കുന്നു. കിഫ്ബി പദ്ധതികളുടെ വിശദാംശങ്ങൾ തേടി ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കിഫ്ബി നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ സമർപ്പിക്കാനാണ് നിർദ്ദേശം. അഞ്ച് വർഷത്തിനിടയിൽ കിഫ്ബി കരാറുകാർക്ക് പണം നൽകിയതിൻ്റെ വിശദാംശം നൽകാനാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്. ഓരോ പദ്ധതിയുടേയും നികുതി വിശദാംശങ്ങൾ നൽകാനും നിർദ്ദേശമുണ്ട്.

എല്ലാ വിവരങ്ങളും അടുത്തമാസം 25 നു മുമ്പ് നൽകണമെന്നാണ് നിർദ്ദേശം. ഉദ്യോ​ഗസ്ഥരെ ഏത് വിധേനയും ഭീഷണിപ്പെടുത്തി കിഫ്ബിയ്ക്കെതിരായി നടപടി കൈക്കൊള്ളുക, ഇതാണ് ലക്ഷ്യമിടുന്നത്. കേരളം നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ എത്തി നിൽക്കുമ്പോഴാണ് ഇഡിക്ക് പിന്നാലെ ആദായ നികുതി വകുപ്പും രം​ഗത്തെത്തിയിട്ടുള്ളത്.