ഇ ഡി യെ വെളുപ്പിക്കാൻ കെ എം ഷാജിയുടെ വലംകൈയ്യായ അഭിഭാഷകൻ,ഒപ്പം മുൻ പ്രോസിക്യൂഷൻ ഡി ജിയും

0
34

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ കേസെടുത്ത് കേരള പോലീസ്. പോലീസ് ക്രൈം ബ്രാഞ്ചാണ് കേസെടുത്തത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സ്വപ്നയെ സമ്മർദം ചെലുത്തിയതിനാണ് കേസെടുത്തത്.

ചോദ്യം ചെയ്യുന്ന വേളയിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേര് പറയുന്നതിന് സമ്മർദം ചെലുത്തിയിരുന്നു എന്ന് സ്വപ്ന വ്യക്തമാക്കിയിരുന്നു.

കേരളത്തിലെ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ രാഷ്ട്രീയ ലക്‌ഷ്യം വെച്ച് രംഗ പ്രവേശം ചെയ്ത കേന്ദ്ര ഏജൻസിയെ അനുകൂലിക്കുന്ന നിലപാടാണ് കെ എം ഷാജിക്കെതിരെയുള്ള ഇ ഡി കേസിൽ ഹാജരായ അഭിഭാഷകനും , ലോയേഴ്സ് ലീഗ് യൂണിയൻ മുൻ ഭാരവാഹിയും ലീഗ് നേതാവുമായ മുഹ്‌ഹമ്മദ് ഷാ സ്വീകരിച്ചത്. ചാനലുകളിൽ നിക്ഷപക്ഷ രാഷ്ട്രീയ നിരീക്ഷകനും, നിയമ വിദഗ്ദ്ധനുമൊക്കെയായി കേരളം കണ്ട ആളുകളാണ് ഇപ്പോൾ മുഖം മൂടികൾ ഒഴിവാക്കി കേന്ദ്ര ഏജൻസികളെയും അതിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളെയും അനുകൂലിച്ച് രംഗത്ത് വരുന്നത്.

ഷായെ കൂടാതെ മുൻ പ്രോസിക്യൂഷൻ ഡി ജി, ടി.ആസിഫലി സ്വീകരിക്കുന്നത്.സർക്കാരിനെയും വിശിഷ്യാ മുഖ്യമന്ത്രിക്കെതിരെയും സംസാരിക്കാൻ സ്വപ്നയെ സമ്മർദ്ദം ചെലുത്തിയെന്ന വനിതാ സി പി ഒ യുടെ ഉൾപ്പടെയുള്ളവരുടെ മൊഴികളെ തള്ളിപ്പറയുന്ന തരത്തിലാണ് മുൻ പ്രോസിക്യൂഷൻ ഡി ജി മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഇത് സംബന്ധിച്ച ശബ്ദ സന്ദേശം പുറത്ത് വന്നതിന് പിന്നാലെ അതിന്റെ ആധികാരികതയെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ഇ ഡി ആവശ്യപ്പെട്ടിരുന്നു. ഇതും കൂടി പരിഗണിച്ചാണ് കേരള പോലീസ് അന്വേഷണം നടത്താൻ കംമീഷനെ നിയോഗിച്ചിരുന്നു. അന്വേഷണ കമ്മീഷനോട് സ്വപ്നയുടെ എസ്കോര്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ സി പി ഓ മാരുടെ മൊഴിയിലും സമ്മർദ്ദം ചെലുത്തിയതായി വ്യക്തമായതോടെയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്.