കോൺഗ്രസ്‌-ബിജെപി വോട്ടുകച്ചവടം സ്ഥിരീകരിച്ച്‌ ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ്

0
71

കോൺഗ്രസ്‌ -ബിജെപി വോട്ടുകച്ചവടം സ്ഥിരീകരിച്ച്‌ ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ്‌ ‌ സി കെ പത്മനാഭനും. കണ്ണൂരിൽ വാർത്താസമ്മേളനത്തിലാണ്‌ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ബിജെപിയും കോൺഗ്രസും തമ്മിൽ വോട്ടുകച്ചവടം നടന്നതായി അദ്ദേഹം സ്ഥിരീകരിച്ചത്‌.

മ്യൂണിസ്‌റ്റുകാരെ തോൽപ്പിക്കാൻ കോൺഗ്രസിന്‌ വോട്ടുമറിച്ചുനൽകിയിട്ടുണ്ടെന്ന മുതിർന്ന നേതാവ്‌ ഒ രാജഗോപാലിന്റെ വെളിപ്പെടുത്തലിനെ സി കെ പത്മനാഭനും ശരിവച്ചിരിക്കുകയാണ്‌.കോൺഗ്രസ്‌ ഇക്കാര്യത്തിൽ വലിയ വീരവാദമൊന്നും മുഴക്കേണ്ടെന്ന്‌ സി കെ പത്മനാഭൻ പരിഹസിച്ചു.

‘‘ആർഎസ്‌എസ്‌ വോട്ടു വേണം. ആർഎസ്‌എസിനെ വേണ്ട എന്നാണ്‌ കോൺഗ്രസ്‌ നിലപാട്‌. തെരഞ്ഞെടുപ്പുകളിൽ ബിജെപി വോട്ട്‌ നേടാൻ കോൺഗ്രസ്‌ പലതും ചെയ്‌തു’’–സി കെ പത്മനാഭൻ പറഞ്ഞു. ബിജെപി –-സിപിഐ എം ധാരണയെന്ന പ്രചാരണം പൊള്ളയാണെന്നും ‌ ബാലശങ്കറിന്റെ ആരോപണം സംബന്ധിച്ച ചോദ്യത്തിനു മറുപടിയായി അദ്ദേഹം വ്യക്തമാക്കി.