ഇന്ത്യ ഇംഗ്ലണ്ട് ട്വന്റി 20 പരമ്പരയിലെ നിര്‍ണായക നാലാം മത്സരം ഇന്ന്

0
45

ഇന്ത്യ ഇംഗ്ലണ്ട് ട്വന്റി 20 പരമ്പരയിലെ നിര്‍ണായക നാലാം മത്സരം ഇന്ന് നടക്കും. വൈകിട്ട് ഏഴിന് അഹമ്മദാബാദിലാണ് കളി തുടങ്ങുക.

എട്ട് വിക്കറ്റ് തോല്‍വിയില്‍ നിന്ന് കരകയറി പരമ്പരയില്‍ ഒപ്പമെത്താന്‍ ടീം ഇന്ത്യ ശ്രമിക്കുക. ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് പകരം വീട്ടാന്‍ ഇംഗ്ലണ്ടും ഇറങ്ങും.

ജയിച്ചാല്‍ ട്വന്റി 20 പരമ്പര ഇംഗ്ലണ്ടിന് സ്വന്തം. പ്രതീക്ഷ നിലനിനിര്‍ത്താന്‍ ഇന്ത്യക്ക് ജയം അനിവാര്യമാണ്.

ആദ്യ മൂന്ന് കളിയിലും ജയിച്ചത് ടോസ് നേടി സ്‌കോര്‍ പിന്തുടര്‍ന്ന ടീംമാണ്. ഇതുകൊണ്ടുതന്നെ ഇന്നും ടോസ് നിര്‍ണായകം. മൂന്ന് കളിയില്‍ ഒറ്ററണ്‍ നേടിയ കെ എല്‍ രാഹുല്‍ മോശം ഫോമിലാണ് . മധ്യനിരയ്ക്കും സ്ഥിരതയില്ല.