കെ. സുധാകരൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ കോൺഗ്രസ് വിട്ട് പുറത്തുവരുമെന്ന് പി. സി ചാക്കോ പറഞ്ഞു.കെ. സുധാകരന് കോൺഗ്രസിൽ തുടരാൻ താത്പര്യമില്ല. ഇക്കാര്യം തനിക്കറിയാം. കേരളത്തിൽ നിന്ന് അര ഡസനോളം കോൺഗ്രസ് നേതാക്കൾ പാർട്ടി വിട്ട് ഉടൻ എൻസിപിയിൽ ചേരുമെന്നും പി. സി ചാക്കോ വ്യക്തമാക്കി.
ഇന്നലെയാണ് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സാന്നിധ്യത്തിൽ പി. സി ചാക്കോ എൻ.സി.പിയിൽ ചേർന്നത്. കോൺഗ്രസിൽ നിന്നുള്ള അവഗണനയിൽ പ്രതിഷേധിച്ചാണ് പി. സി ചാക്കോ കഴിഞ്ഞ ദിവസം പാർട്ടി വിട്ടത്.
Recent Comments