ലതിക സുഭാഷ് മത്സരിക്കുന്നത്‌ ആസൂത്രണത്തിന്റെ ഭാഗം: രമേശ്‌ ചെന്നിത്തല

0
40

ഏറ്റുമാനൂരിൽ ലതിക സുഭാഷ്‌ വിമത സ്ഥാനാർഥിയായി മത്സരിക്കുന്നത്‌ ആസൂത്രണത്തിന്റെ ഭാഗമായാണെന്ന്‌ രമേശ്‌ ചെന്നിത്തല. മണ്ഡലത്തിൽ ബിഡിജെഎസ്‌ സ്ഥാനാർഥിയെ പിൻവലിച്ചത്‌ ഇതിന്‌ സൂചനയാണ്‌.എന്നാൽ നരേന്ദ്രമോഡിക്കെതിരെ ഫെയ്‌സ്‌ബുക്കിൽ പോസ്‌റ്റ്‌ ഇട്ടതിനാനാലാണ്‌ സ്ഥാനാർഥിയെ പിൻവലിച്ചതെന്ന്‌ ബിഡിജെഎസ്‌ നേതൃത്വം വ്യക്തമാക്കുന്നത്‌.

ലതികാ സുഭാഷ് വിമത സ്ഥാനാർത്ഥിയാകുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതോടെ ഏറ്റുമാനൂരിൽ കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് കടുത്ത അതൃപ്‌തിയിലാണ്‌. കോൺഗ്രസ് നേതാക്കൾ ഇടപെട്ട് ലതികയെ പിന്തിരിപ്പിക്കണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം.