Monday
25 September 2023
28.8 C
Kerala
HomePoliticsമട്ടന്നൂരിലും പൊട്ടിത്തെറി ; കോൺഗ്രസിനെതിരെ കെ സുധാകരൻ

മട്ടന്നൂരിലും പൊട്ടിത്തെറി ; കോൺഗ്രസിനെതിരെ കെ സുധാകരൻ

തർക്കം തുടരുന്ന ആറ് സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ കോൺഗ്രസിൽ തിരക്കിട്ട നീക്കങ്ങൾ നടത്തവേ നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പട്ടികയിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ കെ സുധാകരൻ.

സ്ഥാനാർത്ഥിപ്പട്ടികയിൽ ഹൈക്കമാൻ‍ഡിനെ കേരളത്തിലെ നേതാക്കൾ തെറ്റിദ്ധരിപ്പിച്ചു. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും വേണുഗോപാലും അടങ്ങുന്ന സമിതി ഇഷ്ടക്കാരെ തിരുകി കയറ്റി. ഹൈക്കമാൻഡിന്റെ പേരിൽ കെസി വേണുഗോപാലും ഇഷ്ടക്കാർക്ക് സീറ്റ് നൽകി.

ഹൈക്കമാൻഡിന്റെ പേരിലുള്ള തിരുകിക്കയറ്റൽ പതിവുള്ളതായിരുന്നില്ല. ജയസാധ്യത നോക്കാതെയാണ് പലർക്കും അവസരം നൽകിയത്’. തങ്ങളുടെ അഭിപ്രായങ്ങളെ പരിഗണിച്ചതേയില്ലെന്നും കെ.സുധാകരൻ ആരോപിച്ചു.

കെപിസിസി വർക്കിംഗ് പ്രസിഡന്റെന്ന സ്ഥാനത്ത് താൻ തുടരുന്നത് മനസോടെയല്ലെന്നും സ്ഥാനം ഒഴിയാൻ പല തവണ ആലോചിച്ചിരുന്നുവെങ്കിലും തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് മുറിവേൽക്കാതിരിക്കാൻ വേണ്ടി മാത്രമാണ് രാജിവെക്കാത്തതെന്നും’ ധർമ്മടത്ത് പിണറായി വിജയനെതിരെ മത്സരിക്കുന്നതിനെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.

മട്ടന്നൂർ സീറ്റ് ആ‍ർഎസ്പിക്ക് കൊടുത്തത് കണ്ണൂരിലെ നേതാക്കളോട് ആലോചിക്കാതെയാണ്. ജില്ലയിൽ കോൺഗ്രസിനെ ദുർബലപ്പെടുത്താൻ ഇത് കാരണമാകുമെന്നും സുധാകരൻ ആഞ്ഞടിച്ചു.

 

RELATED ARTICLES

Most Popular

Recent Comments