Monday
25 September 2023
30.8 C
Kerala
HomePoliticsലതിക സുഭാഷിന് സീറ്റ് നൽകണമായിരുന്നു : ബിന്ദു കൃഷ്ണ

ലതിക സുഭാഷിന് സീറ്റ് നൽകണമായിരുന്നു : ബിന്ദു കൃഷ്ണ

മഹിളാ കോൺ​ഗ്രസ് അധ്യക്ഷ എന്ന നിലയിൽ ലതിക സുഭാഷിന് സീറ്റ് നൽകണമായിരുന്നെന്ന് ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ. അത് കീഴ്‍വഴക്കമാണെന്നും സീറ്റ് നിർണയത്തിൽ വന്ന ബുദ്ധിമുട്ടാണെന്നാണ് മനസ്സിലാകുന്നതെന്നും കൊല്ലത്തെ യുഡിഎഫ് സ്ഥാനാർത്ഥിയായ ബിന്ദു കൃഷണ വ്യക്തമാക്കി.

കരഞ്ഞത് സീറ്റ് കിട്ടാത്തത് കൊണ്ടല്ലെന്നും പ്രവർത്തകരുടെ വികാരം കണ്ടാണ് കണ്ണ് നിറഞ്ഞതെന്നും ബിന്ദു കൃഷ്ണ പ്രതികരിച്ചു.സീറ്റ് ലഭിക്കാത്തതിനാൽ കോൺഗ്രസ് നേതിര്ത്വത്തോട് പൊട്ടിത്തെറിച്ചു മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് രാജിവെച്ചിരുന്നു .

ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കുമെന്നും അറിയിച്ചു. കോൺഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിൽ ഇടമില്ലെന്ന് ഉറപ്പായതോടെ അങ്ങേയറ്റം വൈകാരിക പ്രതികരണമാണ് ലതിക സുഭാഷ് കെപിസിസി ഓഫീസിന് മുന്നില്‍ നടത്തിയത്.

തുടര്‍ന്ന് തന്റെ പ്രതിഷേധം രേഖപ്പെടുത്തി കെപിസിസി ആസ്ഥാനത്തിന് മുന്നിലിരുന്ന് തല മുണ്ഡനം ചെയ്യുകയും ചെയ്തു.പ്രതിഷേധങ്ങൾ പലവിധത്തിൽ ഏറെ കണ്ടിട്ടുണ്ടെങ്കിലും അസാധാരണമായ അനുഭവമാണ് കോൺഗ്രസ് നേതൃത്വത്തിന് മഹിളാ കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് നേരിട്ടത്.

 

RELATED ARTICLES

Most Popular

Recent Comments