രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ തുടർച്ചയായി ഉയരുന്നു

0
27

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ തുടർച്ചയായി ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 26,291പോസിറ്റീവ് കേസുകളും 118മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇന്നലെ 25,320 പോസിറ്റീവ് കേസുകളും 161 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം രാജ്യത്ത് രണ്ടാംഘട്ട വാക്സിനേഷൻ ഊർജിതമായി തുടരുകയാണ്. ഇതുവരെ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം മൂന്ന് കോടിയോടടുക്കുന്നു.

മഹാരാഷ്ട്രയിൽ അതിരൂക്ഷ കോവിഡ് വ്യാപനം തുടരുകയാണ്. സംസ്ഥാനത്ത് പ്രതിദിന ദിന പോസിറ്റീവ് കേസുകൾ 16,000 കടന്നു. നാഗ്പൂരിൽ ഇന്നുമുതൽ ലോക്ക്ഡൗൺ ആരംഭിച്ചു. ഇന്നലെയും മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമാമായിരുന്നു. പൂനെ, അകോള, നാഗ്പൂര്‍, ഔറംഗബാദ് എന്നിവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ തുടരുകയാണ്. മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതനാകും എന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കിയിരുന്നു.