പട്ടാമ്പി മണ്ഡലം വേണ്ട നിലമ്പൂരിൽ മത്സരിക്കാനാണ് താൽപര്യമെന്ന് ആര്യാടൻ ഷൗക്കത്ത്

0
33

പട്ടാമ്പി മണ്ഡലം തനിക്ക് വേണ്ടെന്നും നിലമ്പൂരിൽ മത്സരിക്കാനാണ് താൽപര്യമെന്നും ആര്യാടൻ ഷൗക്കത്ത്. തീരുമാനം ഷൗക്കത്ത് നേതൃത്വത്തെ അറിയിച്ചു. നിലമ്പൂരിൽ മത്സരിക്കാൻ തുടക്കം മുതൽ ശ്രമം തുടർന്നിരുന്നെങ്കിലും സീറ്റ് ലഭിച്ചിരുന്നില്ല. തുടർന്നാണ് ഷൗക്കത്ത് പ്രതിഷേധവുമായി രംഗത്ത് വന്നത്

ഇതോടെ സീറ്റ് പ്രഖ്യാപിക്കാനിരിക്കുന്ന ആറ് മണ്ഡലങ്ങളിൽ ഉണ്ടായ ധാരണ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്.കൽപറ്റ, നിലമ്പൂർ, വട്ടിയൂർകാവ്, കുണ്ടറ, തവന്നൂർ, പട്ടാമ്പി എന്നീ മണ്ഡലങ്ങളിലാണ് തർക്കം നിലനിന്നിരുന്നത്

ഇന്ന് വൈകുന്നേരം സീറ്റ് സംബന്ധിച്ച കാര്യങ്ങൾ യുഡിഎഫ് പ്രഖ്യാപിക്കാനിരിക്കെയാണ് വീണ്ടും കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം പൊട്ടിത്തെറിയിലെത്തിയിരിക്കുന്നത്. നേരത്തെ പട്ടാമ്പി സീറ്റിനായി മുസ്‌ലിം ലീഗ് പ്രവർത്തകർ അവകാശവാദം ഉന്നയിച്ചിരുന്നു.