കേന്ദ്രത്തിന്റെ വാക്കിന് പുല്ലുവില : ശോഭയെ വെട്ടി സുരേന്ദ്രൻ

0
45

നിയമസഭാ തിരഞ്ഞെടുപ്പില്‍ ശോഭ സുരേന്ദ്രനെ വെട്ടി സംസ്ഥാന ബിജെപി നേതൃത്വം. ശോഭ സുരേന്ദ്രനെ കഴക്കൂട്ടം മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കണമെന്ന് കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു.

എന്നാൽ കഴക്കൂട്ടം മണ്ഡലത്തിലേക്ക് കോണ്‍ഗ്രസ് വിട്ടെത്തുന്ന പ്രമുഖനെ  സ്ഥാനാര്‍ഥിയാക്കാനൊരുങ്ങുകയാണ് ബിജെപി.

നേരത്തെ കഴക്കൂട്ടത്ത് കേന്ദ്രമന്ത്രി വി.മുരളീധരനെ പരിഗണിച്ചിരുന്നുവെങ്കിലും പിന്നീട് അദ്ദേഹം മത്സരിക്കേണ്ടതില്ലെന്ന തീരുമാനമാണ് കേന്ദ്രനേതൃത്വം എടുത്തത്. അതിന് പിന്നാലെയാണ് ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന ആവശ്യം കേന്ദ്രം നേതൃത്വം ഉന്നയിച്ചത്.

കഴക്കൂട്ടമാണെങ്കില്‍ മത്സരിക്കാമെന്നാണ് ശോഭാ സുരേന്ദ്രന്‍ അറിയിച്ചിരിക്കുന്നത്.മണ്ഡലത്തിലെ കോണ്‍ഗ്രസ് വോട്ടുകള്‍ കൂടി സമാഹരിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ഥി വേണമെന്ന ചിന്തയിലാണ് കോണ്‍ഗ്രസ് വിട്ടെത്തുന്ന നേതാവിന് സീറ്റ് നല്‍കാന്‍ ശ്രമിക്കുന്നത്.