നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കാസർഗോഡ് കോൺഗ്രസിൽ പൊട്ടിത്തെറി. ഉദുമ സീറ്റിനെ ചൊല്ലിയാണ് തർക്കം നടക്കുന്നത്. ഡിസിസി പ്രസിഡന്റ് അടക്കമുള്ള നേതാക്കൾ രാജി ഭീഷണിയുമായി രംഗത്തെത്തി.
ഡിസിസി പ്രസിഡന്റെ നേതിര്ത്വത്തിൽ നേരത്തെ രഹസ്യയോഗം ചേർന്നിരുന്നു. തുടർന്നാണ് രാജി വെയ്ക്കുമെന്ന തീരുമാനത്തിൽ എത്തിയത്.
തൃക്കരിപ്പൂർ ജോസഫ് ഗ്രുപ്പിന് വിട്ട് നൽകിയതിലും പ്രതിഷേധം നടക്കുന്നുണ്ട്. പുറത്തുനിന്നുള്ള ആരും മത്സരിക്കേണ്ട എന്നാണ് ഒരു വിഭാഗം നേതാക്കൾ വ്യക്തമാക്കുന്നത്.
അതേസമയം ഹൈക്കമാൻഡ് ചർച്ച നടത്തിയെങ്കിലും നിലവിൽ കോൺഗ്രസ് സ്ഥാനാർത്ഥിത്വ പട്ടിക പ്രസിദ്ധികരിച്ചിട്ടില്ല. കോൺഗ്രസ് സ്ഥാനാർഥികളെ തീരുമാനിക്കാൻ ഡൽഹി കേന്ദ്രീകരിച്ചുള്ള ചർച്ചകൾ പുതിയ ഗ്രൂപ്പ് സമവാക്യങ്ങളിലേക്ക് വഴിമാറി. എ, ഐ ഗ്രൂപ്പ് സീറ്റുകൾ ഏകപക്ഷീയമായി വീതംവയ്‌ക്കുന്നുവെന്ന ആക്ഷേപണമാണ് കോൺഗ്രസിൽ ഉയരുന്നത്.
Recent Comments