സിപിഐ എം പട്ടികയിൽ 13 യുവാക്കൾ, 12 വനിതകൾ

0
34

സിപിഐ എം സ്ഥാനാർത്ഥി പട്ടികയിൽ വിദ്യാർഥി യുവജന രംഗത്തുള്ള 13 പേർ ഇടംപിടിച്ചു. ഇതിൽ 4 പേർ 30 വയസിന് താഴെയുള്ളവരാണ്. ജെയ്ക് സി തോമസ് (പുതുപ്പള്ളി), സച്ചിൻദേവ് (ബാലുശേരി), ലിന്റോ ജോസ് (തിരുവമ്പാടി), പി മിഥുന (വണ്ടൂർ) എന്നിവർ 30 വയസിന് താഴെയുള്ളവരാണ്. 31നും 41 നും ഇടയിലുള്ള 8 പേരും 41നും 51 നും ഇടയിലുള്ള 13 പേരും 51നും 61 നും ഇടയിലുള്ള 33 പേരും 60 ന് മുകളിൽ വയസുള്ള 24 പേരുമാണ് മത്സരിക്കുന്നത്.

42 പേർ ബിരുദധാരികളാണ്. 28 പേർ അഭിഭാഷകരാണ്. ബിരുദാനന്തര ബിരുദമുള്ള 14 പേരും പി എച്ഡി നേടിയ 2 പേരും എംബിബിഎസ് ബിരുദംനേടി ഡോക്ടർമാരായി പ്രാക്ടീസ് ചെയ്യുന്ന 2 പേരും സ്ഥാനാർഥികളായുണ്ട്.

സ്ഥാനാർഥികളിൽ 12 പേർ വനിതകളാണ്. ഇതിൽ എട്ട് പേരും പുതുമുഖങ്ങളാണ്. മന്ത്രിമാരായ ജെ മേഴ്‌സിക്കുട്ടിയമ്മ, കെ കെ ശൈലജ, എംഎൽഎമാരായ വീണാ ജോർജ്, യു പ്രതിഭ എന്നിവർ വീണ്ടും ജനവിധി തേടുന്നു.

വണ്ടൂർ -പി മിഥുന, ആറ്റിങ്ങൽ- ഒ എസ് അംബിക, കുണ്ടറ- ജെ മേഴ്സിക്കുട്ടിയമ്മ, ആറന്മുള- വീണാ ജോർജ്, കായംകുളം- യു പ്രതിഭ, അരൂർ-ദലീമ ജോജോ, ആലുവ-ഷെൽന നിഷാദ്, ഇരിങ്ങാലക്കുട-ആർ ബിന്ദു, കൊയിലാണ്ടി-കാനത്തിൽ ജമീല, കോങ്ങാട്-കെ ശാന്തകുമാരി മട്ടന്നൂർ-കെ കെ ശൈലജ, വേങ്ങര- പി ജിജി- എന്നിങ്ങനെയാണ് സ്ഥാനാർത്ഥികൾ.

കഴിഞ്ഞ നിയമസഭയിലുണ്ടായിരുന്ന 33 എംഎൽഎമാരും 5 മന്ത്രിമാരും മത്സരിക്കുന്നില്ല.