ക്ഷേത്ര കവര്‍ച്ച; വിഎച്ച്പി നേതാവ് അറസ്റ്റില്‍

0
35

ക്ഷേത്ര കവര്‍ച്ച സ്ഥിരമാക്കിയ വിശ്വഹിന്ദു പരീക്ഷത്ത് (വിഎച്ച്പി) നേതാവ് പൊലീസ് പിടിയില്‍. ഉള്ളാളിലെ വിഎച്ച്പി കണ്‍വീനര്‍ മോന്തേപദവിലെ താരനാഥി (33) നെയാണ് കൊണാജെ പൊലീസ് അറസ്റ്റ് ചെയ്തത്. മഞ്ചനാടി മോന്തെപദവിലെ ബദ്രൂള്‍ മൂനീറിന്റെ വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ മോഷ്ടിച്ച കേസില്‍ അറസ്റ്റിലായ താരനാഥിനെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ക്ഷേത്ര കവർച്ചാവിവരങ്ങള്‍ പുറത്തായത്.

മഞ്ചനാടി ക്ഷേത്രത്തിലെ ഭണ്ഡാരം കടത്തിക്കൊണ്ടു പോയതുള്‍പ്പെടെ രണ്ട് ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയത് താനാണെന്ന് താരനാഥ് പൊലീസിനോട് സമ്മതിച്ചു. ഈ കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങളില്‍ ഇത് സ്ഥിരീകരിച്ചു. അടുത്തിടെ നടന്ന കൂടുതല്‍ ക്ഷേത്ര കവര്‍ച്ച കേസുകളിലും ഇയാളുടെ പങ്ക് സംശയിക്കുന്ന പൊലീസ് കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്.

മംഗളൂരുവിലും പരിസര പ്രദേശങ്ങളിലും  കവര്‍ച്ചക്ക് ശേഷം ക്ഷേത്രത്തിനകത്ത്  ഗര്‍ഭനിരോധന ഉറകള്‍ പോലുള്ള വസ്തുക്കള്‍ നിക്ഷേപിച്ച് അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമം കൂടുതലായി കാണുന്നുണ്ട്.