തിരുവനന്തപുരം വലിയശാലയിൽ ബിജെപി, കോൺഗ്രസ് പ്രവർത്തകർ സിപിഐഎമ്മിൽ ചേർന്നു

0
42

വലിയശാലയിൽ ബിജെപി, കോൺഗ്രസ്, എഡിഎംകെ പ്രവർത്തകർ സിപിഐ എമ്മിനൊപ്പം സഹകരിച്ച്‌ പ്രവർത്തിക്കും. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയുടെയും എഡിഎംകെയുടെയും സ്ഥാനാർഥികളായി മത്സരിച്ചവരടക്കമുള്ളവരാണ് സിപിഐ എമ്മിലേക്ക് വന്നത്.

ബിജെപി നേതാവ് വലിയശാല പ്രവീൺ നേരത്തെ സിപിഐ എമ്മിൽ വന്നിരുന്നു. ആർഎസ്എസ് ഭാരവാഹികളായിരുന്ന സി എസ് ഗിരീഷ് കുമാർ, ശ്രീകുമാർ, എം വൈശാഖ്, അജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തകർ സിപിഐ എമ്മിലേക്കെത്തിയത്‌.

ചാല ഏരിയ സെക്രട്ടറി എസ് എ സുന്ദർ ഇവരെ പതാക നൽകി സ്വീകരിച്ചു. സിഐടിയു ഏരിയ സെക്രട്ടറി എൻ സുന്ദരംപിള്ള, കൗൺസിലർമാരായ എസ് കൃഷ്ണകുമാർ, ബിന്ദു മേനോൻ, വലിയശാല പ്രവീൺ, വിജയമോഹനൻ തമ്പി, വിശാഖ്, ജയമോഹനൻ എന്നിവർ സംസാരിച്ചു.