ഇന്ത്യയിലെ ഓരോ അടുക്കളയേയും മലിനീകരണത്തിലേയ്ക്ക് തള്ളിവിട്ട് മോഡി ഭരണകൂടം

0
35

അഞ്ച് വർഷം മുമ്പ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാർ ഇന്ത്യയിലെ സ്ത്രീകൾക്ക് ഒരു വാഗ്ദാനം നൽകി, അവരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള പദ്ധതികൾ നടപ്പാകുമെന്നുള്ള വാഗ്ദാനം. മോഡി ഭരണകൂടത്തിന്റെ പ്രചാരണങ്ങളിൽ ഒന്ന്. ഇന്ത്യൻ സ്ത്രീകൾക്ക് പാചക വാതക സബ്സിഡികൾ നല്കുമെന്നതായിരുന്നു ആ വാഗ്ദാനം.

എന്നാൽ മോഡി ഭരണകൂടം ഇന്ന് ഇന്ത്യയിലെ ഓരോ അടുക്കളയേയും മലിനീകരണത്തിലേയ്ക്ക് തള്ളിവിടുകയാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഓരോ ഭാരതീയ അടുക്കളകളിലും കണ്ണുനീർ നിറയുകയാണ്.

കുടുംബത്തിന് ആശ്വാസമായി ലഭിച്ചിരുന്ന സബ്സിഡി ഇല്ലാതായതോടെ പരമ്പരാഗത രീതിയിൽ പാചകം ചെയ്യുന്ന രീതിയിലേയ്ക്ക് മാറുകയാണ് ഇന്ത്യയിലെ വീട്ടമ്മമാർ. ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ സ്ത്രീകളാണ് അധികവും. കോവിഡ് മഹാമാരിയെ തുടർന്ന് തൊഴിൽ നഷ്ടമായവരുടെ ജീവിത സാഹചര്യം ഗുരുതരമാക്കുകയാണ് കേന്ദ്രം എന്ന് വേണം പറയാൻ.

ഇന്ത്യയിലെ ആഭ്യന്തര മലിനീകരണം കുറയ്ക്കുന്നതിന് എൽപിജി നിർണായകമാണ്.കൽക്കരി, എണ്ണ ഉൽപന്നങ്ങൾ എന്നിവയുൾപ്പെടെയുള്ള ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് പുറന്തള്ളുന്നത് മൂലം ലോകത്ത് അകാലമരണം ഏറ്റവും കൂടുതൽ നടക്കുന്നത് ഇന്ത്യയിലാണെന്ന് ഹാർവാർഡ് സർവകലാശാല മറ്റ് അക്കാദമിക് സ്ഥാപനങ്ങളുമായി സഹകരിച്ച് നടത്തിയ ഗവേഷണത്തിൽ പറയുന്നു.

സബ്സിഡി പിൻ‌വലിക്കുന്നതും വിലക്കയറ്റവും എൽ‌പി‌ജി ഉപഭോഗത്തെ ബാധിക്കുന്നുണ്ട്. പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളിൽ വിറക്, കാർഷിക അവശിഷ്ടങ്ങൾ , ചാണക വറളി എന്നിവയാണ് ബദൽ മാർഗമായി ഉപയോഗിക്കുന്നത്.

എന്നാൽ , ഇതര ഖര വസ്തുക്കളുടെ ഉപയോഗം വർദ്ധിക്കുന്നത് ഗ്രാമീണ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യത്തെ തീർച്ചയായും ബാധിക്കും. വീടിനുള്ളിൽ മലിനീകരണം വർധിക്കും. ശ്വാസകോശ അർബുദം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, ഹൃദയാഘാതം എന്നിവയുൾപ്പെടെയുള്ള അസുഖങ്ങൾക്ക് കാരണമാകും.

വീടുകൾക്കുള്ളിലെ വായു മലിനീകരണം, പ്രധാനമായും മരം, ഉണങ്ങിയ ചാണകം, ബയോമാസ് തുടങ്ങിയ ഖര ഇന്ധനങ്ങൾ കത്തിച്ചതാണ് 2010 ൽ ഒരു ദശലക്ഷത്തിലധികം മരണങ്ങൾക്ക് കാരണമായത്, ഇത് ഇന്ത്യയിലെ രണ്ടാമത്തെ വലിയ ആരോഗ്യ അപകട ഘടകമായി മാറുന്നുവെന്ന് സ്റ്റിയറിംഗ് കമ്മിറ്റി 2015 ലെ റിപ്പോർട്ടിൽ പറയുന്നു.

ഗ്രാമീണ മേഖലയിൽ എൽ‌പി‌ജിയുടെ ലഭ്യത വിപുലീകരിക്കുന്നതിൽ നടപടികൾ സ്വീകാര്യസിഹിറ്റും 660 ദശലക്ഷം ഇന്ത്യക്കാർ പരമ്പരാഗത രീതിയിലാണ് പാചകം ചെയ്യുന്നതെന്നും അന്താരാഷ്ട്ര ഊർജ ഏജൻസി റിപ്പോർട്ടിൽ പറഞ്ഞു. ഉയർന്ന ചെലവും കുറഞ്ഞ സബ്‌സിഡിയുമാണ് ഇതിന് കാരണം. വെഹിക്കിൾ എക്‌സ്‌ഹോസ്റ്റ്, വ്യാവസായിക ഉദ്‌വമനം, മറ്റ് ഘടകങ്ങൾ കാരണമുള്ള ഏറ്റവും മലിനമായ 20 നഗരങ്ങളിൽ 14 എണ്ണത്തിൽ ഇന്ത്യയും ഉൾപ്പെടുന്നു.