അതിവേഗം സംസ്ഥാന സർക്കാർ , പുനർനിർമാണം പൂർത്തിയാക്കി പാലാരിവട്ടം മേൽപ്പാലം നാളെ തുറക്കും

0
29

പുനർനിർമ്മാണം നടത്തിയ പാലാരിവട്ടം മേൽപ്പാലം മാർച്ച് 7 ന് വൈകുന്നേരം 4 മണിക്ക് പൊതുമരാത്ത് വകുപ്പ് ദേശീയപാത വിഭാഗം ചീഫ് എഞ്ചിനീയർ ഗതാഗതത്തിനു തുറന്നു കൊടുക്കുമെന്ന് പൊതുമരാമത്തും രജിസ്ട്രേഷനും വകുപ്പ് മന്ത്രി ജി സുധാകരൻ അറിയിച്ചു.

ഉദ്ഘാടന ചടങ്ങുകൾ ഒന്നും ഉണ്ടായിരിക്കുന്നതല്ലയെന്നും പൂർത്തിയായ പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും അന്നേ ദിവസം സന്ദർശിക്കുമെന്നും മന്ത്രി അറിയിച്ചു.

പാലം അപകടനിലയിലായതിനെ തുടർന്ന് പുനർനിർമാണത്തിനായി നിശ്ചയിച്ചിരുന്നത് എട്ട് മാസമായിരുന്നു. എന്നാൽ അഞ്ചര മാസം കൊണ്ടുതന്നെ നിർമാണ പ്രവർത്തനം പൂർത്തിയാക്കാൻ സാധിച്ചു.ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കായിരുന്നു ഇതിന്റെ കരാർ. ഡിഎംആർസിയുടെ മേൽനോട്ടത്തിലായിരുന്നു പുനർനിർമാണം.

47 കോടി രൂപ ചെലവിട്ടി നിർമിച്ച മേൽപ്പാലം തകരാറിനായതിനെ തുടർന്ന് പാലം പുൻനിർമിക്കാൻ തീരുമാനമാവുകയായിരുന്നു. 22.64 കോടി രൂപയുടെ എസ്റ്റിമേറ്റ് തുകയ്ക്കാണ് പാലം പുനർനിർമിച്ചത്.

ഭാരപരിശോധന തൃപ്തികരമായി പൂർത്തിയാക്കി പാലം ഗതാഗതത്തിനു അനുയോജ്യമാണെന്ന സർട്ടിഫിക്കറ്റും 04.03.2021 ൽ ഡി.എം.ആർ.സിþയിൽ നിന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രിയ്ക്ക് ലഭിച്ചതായി മന്ത്രി അറിയിച്ചു. ഏനാത്ത് പാലത്തിലെ പ്രശ്നങ്ങൾക്കു ശേഷം പണി പൂർത്തിയായി തുറന്നു കൊടുക്കുന്ന പാലങ്ങൾക്കു ചീഫ് എഞ്ചിനീയർമാരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി കൂടി പരിശോധിച്ചു പാലം ഗതാഗതത്തിനു തയ്യാറാണെന്നു സാക്ഷ്യപ്പെടുത്തണമെന്ന ഉത്തരവുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ പാലാരിവട്ടം മേൽപ്പാലത്തിലും കമ്മിറ്റി പരിശോധിക്കുന്നുണ്ടെന്നും മന്ത്രി ജി.സുധാകരൻ അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ പൂർണ്ണ പിന്തുണയോടെ ഉന്നതനിലവാരം പുലർത്തുന്ന പ്രധാനപ്പെട്ട അഞ്ചു നിർമ്മാണങ്ങളാണ് കൊല്ലം മുതൽ എറണാകുളം വരെ ദേശീയപാതയിൽ നടത്തിയിട്ടുള്ളത്. കൊല്ലം ബൈപ്പാസ്, ആലപ്പുഴ ബൈപ്പാസ്, കുണ്ടന്നൂർ, വൈറ്റില മേൽപ്പാലങ്ങൾ, ഇപ്പോൾ പുനർനിർമ്മിച്ച പാലാരിവട്ടം മേൽപ്പാലവുമാണ് ഈ അഞ്ചു പ്രവൃത്തികൾ എന്നും ജി.സുധാകരൻ അറിയിച്ചു.