അതിവേഗം എൽഡിഎഫ് സർക്കാർ , ലോഡ്‌ഷെഡിങ്ങും പവർകട്ടും ഇല്ലാതെ വികസനക്കുതിപ്പിൽ കെഎസ്‌ഇബി

0
75

സംസ്ഥാന സർക്കാരിന്റെ അതിവേഗ വികസനകുതിപ്പിൽ കെഎസ്‌ഇബി മുന്നേറുന്നു.ലോഡ്‌ഷെഡിങ്ങും പവർകട്ടും ഇല്ലാതെ കെഎസ്‌ഇബി വൈദ്യുതി വിറ്റ്‌ സാമ്പത്തിക നേട്ടത്തിലേക്ക്‌ നീങ്ങുകയാണ്. സംസ്ഥാനത്തിന്റെ ആവശ്യം കഴിഞ്ഞുള്ള വൈദ്യുതി പവർ എക്‌സ്‌ചേഞ്ച്‌ വഴിയാണ് ലാഭകരമായി വിൽക്കുന്നത്‌.

പകൽ കേരളത്തിന്റെ വൈദ്യുതി ലഭ്യത 3500 മെഗാവാട്ടാണ്‌. ആവശ്യകത 3000–-3100 മെഗാവാട്ടും. ശേഷിക്കുന്ന വൈദ്യുതിയാണ്‌ വിൽക്കുന്നത്‌. യൂണിറ്റിന്‌ നാലര രൂപയ്‌ക്കു മുകളിലാണ്‌ വിൽപ്പന. ഒമ്പതര രൂപയ്‌ക്കുവരെ വിൽപ്പന നടത്താൻ കേരളത്തിനാകുന്നു‌.

വൈകിട്ട്‌ 4400 മെഗാവാട്ടാണ്‌ ലഭ്യത. ആവശ്യകത 4100ഉം. സാധ്യമായ സാഹചര്യത്തിൽ ഈ വൈദ്യുതിയും വിൽക്കുന്നു‌. ലാഭം ഉറപ്പാക്കിയാണ്‌ വിൽപ്പന.

യുഡിഎഫ്‌ സർക്കാർ‌ ഉപേക്ഷിച്ച ഇടമൺ–-കൊച്ചി പവർ ഹൈവേ യാഥാർഥ്യമാക്കിയതും പുഗലൂർ–-മാടക്കത്തറ എച്ച്‌വിഡിസി ലൈൻ സജ്ജമാക്കിയതും‌ അധിക വൈദ്യുതിയുണ്ടാക്കാൻ സഹായിച്ചു.

പുതിയ അന്തർസംസ്ഥാന ലൈൻ സ്ഥാപിച്ച്‌ ഇറക്കുമതിശേഷി ഉയർത്തിയതിനൊപ്പം ആഭ്യന്തര ഉൽപ്പാദനശേഷി ഉയർത്താനുമായി. അഞ്ചു വർഷത്തിനുള്ളിൽ 320 മെഗാവാട്ടാണ്‌ വർധന. സോളാറിൽനിന്നു മാത്രം 260 മെഗാവാട്ട്‌.

ജലവൈദ്യുത പദ്ധതികളിൽനിന്ന്‌ 24.1, കാറ്റിൽനിന്ന്‌ 27 മെഗാവാട്ട്‌ ശേഷിയും കൈവരിച്ചു. നിലവിൽ വേനൽ കടുക്കുന്നതിനനുസൃതമായി ഉപയോഗം വർധിക്കുന്നത്‌ കണക്കിലെടുത്ത്‌ വൈദ്യുതി മുടങ്ങാതിരിക്കാനുള്ള നടപടിയും സ്വീകരിച്ചു.