തിരുവനന്തപുരത്ത് കുട്ടികൾക്ക് നേരെ തെരുവ് നായകളുടെ ആക്രമണം. തിരുവനന്തപുരം അടിമലത്തുറയിൽ കുട്ടികൾക്ക് നേരെയാണ് തെരുവ് നായകളുടെ ആക്രമണം ഉണ്ടായത്.
സംഭവത്തിൽ ഏഴ് കുട്ടികൾക്ക് പരുക്കേറ്റു. പരുക്കേറ്റ കുട്ടികളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തി.
Recent Comments