Monday
25 September 2023
28.8 C
Kerala
HomeIndiaകർഷക പ്രക്ഷോഭം നൂറാം ദിനത്തിലേക്ക്: സമരപന്തലുകളിൽ 108 കർഷകർ മരണപ്പെട്ടു

കർഷക പ്രക്ഷോഭം നൂറാം ദിനത്തിലേക്ക്: സമരപന്തലുകളിൽ 108 കർഷകർ മരണപ്പെട്ടു

ദില്ലി അതിർത്തികളിൽ കർഷകരുടെ സമരം തുടങ്ങിയിട്ട് നാളേക്ക് 100 ദിവസമാകും.തണുപ്പ് മൂലം കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ സമരപന്തലുകളിൽ 108 കർഷകർ മരിച്ചുവെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു.

നവംബർ 27 നാണ് ദില്ലി അതിർത്തികളിലേക്ക് കർഷകരുടെ പ്രക്ഷോഭം ആരംഭിക്കുന്നത്.ഡിസംബറിലെയും ജനുവരിയിലെയും തണുപ്പിൽ നൂറിലധികം കർഷകർ സമരകേന്ദ്രങ്ങളിൽ മരിച്ചു.

കർഷകരുമായി സർക്കാർ നടത്തിയ 11 ചർച്ചകളും പരാജയപ്പെട്ടു.ഇപ്പോഴും സമരപന്തലുകൾ പഴയ ആവേശത്തിൽ തന്നെയാണ്. മഹാപഞ്ചായത്തുകൾ വിളിച്ച് എല്ലാ സംസ്ഥാനങ്ങളിലും സമരത്തിനുള്ള പിന്തുണ കൂട്ടുകയാണ് കർഷകർ ഇപ്പോൾ.

സത്രീകളടക്കമുള്ള കർഷകരുടെ പുതിയ സംഘങ്ങൾ സമരകേന്ദ്രങ്ങളിലേക്ക് ഇപ്പോഴും എത്തുന്നുണ്ട്. 100 ദിവസമായ നാളെ മനേസർ എക്സ്പ്രസ്പാത ഉപരോധവും എട്ടിന് മഹിള മഹാപഞ്ചായത്തും നടക്കും.

സ്വതന്ത്ര രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് ഇന്ത്യ പുറത്ത് രാജ്യം സ്വേച്ഛാധിപത്യത്തിലേക്കെന്നു പഠനം

RELATED ARTICLES

Most Popular

Recent Comments