രോഗികളുടെ എണ്ണത്തിൽ 30% കുറവ്, വിമുഖത കൂടാതെ കോവാക്സിനും സ്വീകരിക്കാൻ ജനം തയ്യാറാകണമെന്ന് മുഖ്യമന്ത്രി

0
62

ഒരു മാസത്തിനിടെ സംസ്ഥാനത്തെ കോവിഡ്‌ ബാധിതരുടെ എണ്ണത്തിൽ 30 ശതമാനം കുറവുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയിൽ മാത്രം 13 ശതമാനത്തിന്റെ കുറവുണ്ടായി. 2020 സെപ്‌തംബർ 25ന് ശേഷം ഏറ്റവും കുറവ്‌ പേർ ചികിത്സയിലുള്ള സമയമാണിത്.

വിമുഖത കൂടാതെ കോവാക്സിനും സ്വീകരിക്കാൻ ജനം തയ്യാറാകണം. ഐസിഎംആറിന്റെ സഹായത്തോടെ ഭാരത് ബയോടെക് നിർമിക്കുന്ന കോവാക്സിനുമായി ബന്ധപ്പെട്ട് ചില സംശയം ജനങ്ങൾക്കിടയിലുണ്ട്‌. അതിന്റെ മൂന്നാംഘട്ട പരീക്ഷണ ഫലം ലഭിക്കാൻ ഉണ്ടായ കാലതാമസത്തിന്റെ ഭാഗമായി വാക്സിനെടുക്കാൻ ജനങ്ങൾക്കിടയിൽ അൽപ്പം വിമുഖതയുണ്ടായിരുന്നു. എന്നാൽ മൂന്നാംഘട്ട പരീക്ഷണ ഫലങ്ങളുടെ ഇടക്കാല റിസൾട്ട് ഐസിഎംആർ പുറത്തുവിട്ടിട്ടുണ്ട്. അതനുസരിച്ച് 81 ശതമാനം ഫലപ്രാപ്തിയുണ്ടെന്ന്‌ കണ്ടെത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.