ഊ​രാ​ളു​ങ്ക​ല്‍ സൊ​സൈ​റ്റി​യെ അഭിനന്ദിച്ചു; ഇ ശ്രീധരനെതിരെ കെ സുരേന്ദ്രന്‍

0
81

ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോൺട്രാക്ട് സൊ​സൈ​റ്റി​യെ അ​ഭി​ന​ന്ദി​ച്ച അടുത്തിടെ ബിജെപിയിൽ ചേർന്ന ഇ ശ്രീധരനെതിരെ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ഇ ശ്രീധരനെ തള്ളി കെ സുരേന്ദ്രൻ രംഗത്തുവന്നത്.

ഊ​രാ​ളു​ങ്ക​ലി​ന്‍റെ അ​ഴി​മ​തി​യെ കു​റി​ച്ച്‌ ഇ ​ശ്രീ​ധ​ര​ന് അറിയാൻ സാധ്യതയില്ല. മാത്രമല്ല, അദ്ദേഹം ഇങ്ങനെയുള്ള പരാമർശം നടത്തുമ്പോൾ നേതാക്കളോട് കൂടി ആലോചിക്കേണ്ടതാണെന്നും സുരേന്ദ്രൻ ഭീഷണിരൂപത്തിൽ പറഞ്ഞു.

പാ​ലാ​രി​വ​ട്ടം പാ​ലം പു​ന​ര്‍​നി​ര്‍​മാ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​യ​തി​നാ​ണ് ഊ​രാ​ളു​ങ്ക​ല്‍ സൊ​സൈ​റ്റി​യെ ശ്രീ​ധ​ര​ന്‍ അ​ഭി​ന​ന്ദി​ച്ച​ത്. ശ്രീ​ധ​ര​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് പു​ന​ര്‍​നി​ര്‍​മാ​ണം പൂ​ര്‍​ത്തി‍​യാ​ക്കി​യ​ത്.

സമയബന്ധിതമായി നിർമാണപ്രവർത്തനം നടത്തുന്ന ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോൺട്രാക്ട് സൊ​സൈ​റ്റി രാജ്യത്തിനാകെ മാതൃകയാണെന്ന് ശ്രീധരൻ തുറന്നുപറഞ്ഞിരുന്നു. ഇതാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ പ്രകോപിപ്പിച്ചത്.