ജാ​ര്‍​ഖ​ണ്ഡി​ല്‍ മാ​വോ​യി​സ്റ്റ് ആ​ക്ര​മ​ണം; ജ​വാ​ന്മാ​ര്‍​ക്ക് വീ​ര​മൃ​ത്യു

0
85

റാ​ഞ്ചി ജാ​ര്‍​ഖ​ണ്ഡി​ല്‍ മാ​വോ​യി​സ്റ്റ് വേട്ടയ്ക്കിടെയുണ്ടായ സ്ഫോ​ട​ന​ത്തി​ല്‍ ര​ണ്ട് ജ​വാ​ന്മാ​ര്‍​ക്ക് വീ​ര​മൃ​ത്യു. പ​ശ്ചി​മ സിം​ഗ്ഭു​മി​ല്‍ ഹോ​യ​ഹ​ത്തു ഗ്രാ​മ​ത്തി​ലെ വ​ന​മേ​ഖ​ല​യി​ലായിരുന്നു സ്ഫോ​ട​നം.

മാ​വോ​യി​സ്റ്റു​ക​ളെ പി​ടി​കൂ​ടു​ന്ന​തി​നാ​യി രൂ​പീ​ക​രി​ച്ച പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക​സം​ഘ​മാ​യ ജാ​ര്‍​ഖ​ണ്ഡ് ജാ​ഗ്വാ​റി​ലെ ജ​വാ​ന്മാ​രാ​ണ് മ​രി​ച്ച​ത്. സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ര്‍​ക്ക് സാരമായി പ​രി​ക്കേ​റ്റു.

പ്ര​ദേ​ശ​ത്ത് മാ​വോ​യി​സ്റ്റു​ക​ള്‍​ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് പരിശോധനക്കായി സുരക്ഷാ സൈനികർ എത്തിയത്.